എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/പ്രവേശനോത്സവം 23

ഈ വർഷത്തെ പ്രവേശനോത്സവം എസ് ഡി പി വൈ സ്കൂളുകളുടെ സംയുക്താഭിമുഖ്യത്തിൽ രണ്ടായിരത്തിഇരുപത്തിമൂന്ന് ജൂൺ ഒന്ന് വ്യാഴാഴ്ച പത്തരമണിക്ക് സ്കൂൾ നടപ്പന്തലിൽവെച്ച് നടക്കുകയുണ്ടായി.കൊച്ചി എംഎൽഎ കെ ജെ മാക്സിയാണ് ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചത്.മാനേജ്മെന്റ് പ്രതിനിധികൾ,ക്ലസ്റ്റർ കോ-ഓർഡിനേറ്റർ ബിജു പോൾ,രക്ഷകർത്താക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ ചടങ്ങിനെ കൂടുതൽ ആകർഷകമാക്കി.പുതിയ കുട്ടികളെ മധുരം നൽകിയാണ് ക്ലാസ്സുകളിലേക്ക് സ്വാഗതം ചെയ്തത്.