എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/കൊറോണ കരുതലുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കരുതലുകൾ


ലോകമെമ്പാടും ഭയപ്പെടുന്ന മഹാമാരിയായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് കൊറോണവൈറസ് അഥവാ കോവിഡ്19.സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യുമോണിയയും ശ്വസനത്തകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു.നവജാതശിശുക്കളിൽ ഉദരസംബന്ധമായ അണു ബാധക്കും കാരണമാകാറുണ്ട്.പ്രായമായവരിൽ ന്യുമോണിയ , വൃക്കകളുടെ പ്രവർത്തന മാന്ദ്യം തുടങ്ങി മരണത്തിന് വരെ ഈ വൈറസ് കാരണമാകാം.പനി,തൊണ്ടവേദന,ജലദോഷം,ശ്വസനതടസം എന്നിവയാണ് ഈ വൈറസിന്റെ പ്രാരംഭ ലക്ഷണങ്ങൾ.

ആദ്യം നമുക്ക് വേണ്ടത് ശുചിത്വമാണ്.പൊതുസ്ഥലങ്ങളിൽ പോയതിനു ശേഷം നിർബന്ധമായും കൈകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കഴുകേണ്ടതാണ്.ഇതുവഴി കൊറോണ വൈറസിനേയും ചില ബാക്ടീരിയകളേയും എളുപ്പത്തിൽ നശിപ്പിക്കാം.ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ടോ മാസ്ക് കൊണ്ടോ മുഖം മറയ്ക്കണം.നഖം വെട്ടി വൃത്തിയാക്കുക,ദിവസവും സോപ്പുപയോഗിച്ച് നന്നായി കുളിക്കുക ഇവ വ്യക്തി ശുചിത്വത്തിൽപാലിക്കേണ്ടവയാണ്.

കൃത്യമായ ഇടവേളകളിൽ സമീകൃതാഹാരം കഴിക്കുക.പഴകിയ ഭക്ഷണ സാധനങ്ങൾ കഴിക്കാതിരിക്കുക.വൈറ്റമിൻ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുക.ധാരാളം വെള്ളം കുടിക്കുക.വ്യായാമവും ആവശ്യത്തിന് വിശ്രമവും ആരോഗ്യപരിപാലനത്തിന് അത്യാവശ്യമാണ്.ഏതെങ്കിലും തരത്തിൽഅണുബാധ ലക്ഷണങ്ങൾ കണ്ടാൽഉടൻതന്നെ ആരോഗ്യവകുപ്പിനേയോ ഡോക്ടർമാരേയോ അറിയിക്കുക.കൂടാതെ അണുബാധ മറ്റുള്ളവരിൽ പടർത്താതിരിക്കുവാൻ കഴിവതും ശ്രദ്ധിക്കുക.ആവശ്യമില്ലാതെ കണ്ണ്,മൂക്ക്,വായ എന്നിവയിൽ കൈകൾകൊണ്ട് സ്പർശിക്കരുത്.

വ്യക്തിശുചിത്വത്തോടൊപ്പം പരിസ്ഥിതി ശുചീകരണവും പ്രധാനമാണ്.പൊതുസ്ഥലങ്ങളും ജലസ്രോതസ്സുകളും മലിനമാകാതെ കാത്ത് സൂക്ഷിക്കണം.ഗവൺമെന്റ് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.വീടുകളിൽ കഴിയുന്ന ഈ ദിനങ്ങളിൽ വീടിന്റെ പരിസരങ്ങളിൽ ചെറു തൈകൾ നട്ടുവളർത്തുകയോ മറ്റു നല്ല കാര്യങ്ങളിൽ ഏർപ്പെടുകയോ ചെയ്യാം.മനുഷ്യനെ കാർന്നു തിന്നുന്ന ഈ മഹാമാരിയെ ലോകത്തിൽ നിന്നുതന്നെ തുരത്താൻ നമ്മൾ എല്ലാവരും ഒത്തൊരുമയോടെ പ്രവ‍ർത്തിക്കാം

പേടിയല്ലവേണ്ടത് കരുതലാണ്


വിഷ്ണു എം വി
9 എസ് ഡി പി വൈ ബി എച്ച് എസ്,പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം