എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/Details

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് ക്ളാസ്സ്റൂമുകൾ

സ്കൂളിലെ 13 ഹൈസ്കൂൾ ക്ളാസ്സ് റൂമുകളും ഹൈടെക് പദ്ധതിപ്രകാരമുള്ള സ്മാർട്ട് റൂമുകളാണ്.എല്ലാ വിഷയങ്ങളും കുട്ടികൾക്ക് കണ്ടും കേട്ടും മനസ്സിലാക്കിയും പഠിക്കാൻ വളരെ സഹായകമാണ് ഈ ക്ളാസ്സ് റൂമുകൾ.അദ്ധ്യാപകർ ഉൽസാഹത്തോടെ വർക്ക് ഷീറ്റുകളും പ്രസന്റേഷനുകളും ഉപയോഗിച്ച് ക്ളാസ്സുകൾ നൽകുന്നു.

കമ്പ്യൂട്ടർ ലാബ്

20 പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകൾ ഉള്ള ലാബിൽ ആഴ്ചയിൽ രണ്ടു പിരിയ‍ഡ് വീതം ഓരോ ക്ളാസ്സിനും പ്രാക്ടിക്കൽ ചെയ്യാൻ ലഭിക്കുന്നു. 4 മണിക്കൂറോളം ബാക്ക് അപ്പ് ലഭിക്കുന്ന 1 കെവി ഓൺലൈൻ യുപിഎസ് സൗകര്യമുള്ളതുകൊണ്ട് വൈദ്യുതി നിലച്ചാലും അത്യാവശ്യം ക്ളാസ്സുകൾ നടത്താൻ സാധിക്കുന്നു.കൈറ്റിൽ നിന്നും ലഭിച്ച 4 ലാപ്ടോപ്പുകളുള്ളതു കൊണ്ട് 35 കൂടുതൽ കുട്ടികൾ ഉള്ള ക്ളാസ്സുകലിലെ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം തടസ്സം കൂടാതെ നടത്താൻ സാധിക്കുന്നു.പ്രൊജക്ടറും സ്പീക്കർ സിസ്റ്റവും ലാബിലെ ഡെമോൺസ്ട്രേഷൻ ക്ളാസ്സിന് ഉപകരിക്കുന്നു.

സയൻസ് ലാബ്

8,9,10 ക്ളാസ്സുകളിലേക്കാവശ്യമായ ഭൗതികശാസ്ത്രപഠനോപകരണങ്ങൾ ഉൾക്കൊള്ളുന്ന ഫിസിക്സ് ലാബ് ഹൈസ്കൂളിൽ ലഭ്യമാണ്ഹൈസ്കൂൾ ക്ളാസ്സുകളിലേക്ക് ആവശ്യമായ ഉപകരണങ്ങൾ , രാസവസ്തുക്കൾ എന്നിവ ഉള്ള ലാബ് ഞങ്ങളുടെ സ്കൂളിലുണ്ട്.മനുഷ്യശരീരത്തിന്റെയും ജന്തുക്കളുടെയും ഘടനയും പ്രവർത്തനരീതികളും കാണിക്കുന്ന ധാരാളം മോഡലുകൾ ഞങ്ങളുടെ ബയോളജി ലാബിലുണ്ട്.അതു കൂടാതെ മൈക്രോസ്കോപ്പ് ഉപയോഗിച്ച് സസ്യകലകളും മറ്റും കുട്ടികളെ കാണിക്കുകയും ചെയ്യുന്നു.

പാചകപുര

370 കുട്ടികൾ സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിക്കുന്നുണ്ട്. പാചകപ്പുരയിൽ രണ്ടുപേർ ഭക്ഷണം തയ്യാറാക്കുന്നു. ചൊവ്വ,വ്യാഴം ദിവസങ്ങളിൽ പാലും ബുധനാഴ്ച മുട്ടയും കുട്ടികൾക്ക് നൽകി വരുന്നു.എല്ലാ ദിവസവും പാചകപ്പുര തുടച്ചു വൃത്തിയാക്കുന്നു.

പുതിയ പാചകപുര ഉദ്ഘാടനം