എസ്.ഡി.എൽ.പി.എസ് പാവറട്ടി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാഠ്യേതര പ്രവർത്തനങ്ങൾ

കളിമുറ്റം ഒരുക്കാം

മാനേജരും അധ്യാപകരും പി ടി എ അംഗങ്ങളും മറ്റു സന്നദ്ധ പ്രവർത്തകരും ചേർന്നും സ്കൂളും പരിസരവും വൃത്തിയാക്കി.സ്‌കൂൾ അണുനശീകരിച്ചു .

പ്രവേശനോത്സവം

ജൂൺ ഒന്നിന് പ്രവേശനോത്സവത്തിന്റെ ഭാഗമായി വാർഡ് മെബർ ശ്രീമതി ഷീബ തോമസ് കുട്ടികൾക്കു പഠനോപകരണം നൽകി ഉദ്ഘാടനം നടത്തുകയും, പുതിയ അധ്യയന വർഷത്തിന്റെ ആശംസകൾ എല്ലാവർക്കും നേരുകയും ചെയ്തു. കുട്ടികൾ പ്രോജെക്ടറിൽ മുഖ്യമന്ത്രിയുടെ പ്രവേശനോത്സവ ഉത്ഘാടനം കാണുകയും പ്രവേശനോത്സവ ഗാനം ആലപിക്കുകയും ചെയ്തു.

ഉച്ച ഭക്ഷണവിതരണം

ജൂൺ ഒന്നിന് ഉച്ചഭക്ഷണവിതരണവും പുനരാരംഭിച്ചു. സാമ്പാർ ,ഉപ്പേരി,പപ്പടം എന്നിവയെല്ലാമായി നല്ലൊരു സദ്യ തന്നെ നൽകി .രക്ഷിതാക്കളും സദ്യ ഒരുക്കാൻ സഹായിച്ചിരുന്നു.

പരിസ്ഥിതി ദിനാഘോഷം

ജൂൺ അഞ്ചിന് പരിഷിദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ മുറ്റത്തു ദുരിയാൻ ഫല വൃക്ഷ തൈ നട്ടു .പ്രധാനാധ്യാപിക പരിസ്ഥിദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച വിശദീകരിച്ചു .പരിസ്ഥിതി ദിന പോസ്റ്റർ തയാറാക്കി .കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.

വായനാവസന്തം

വായനക്കു പ്രാധാന്യം നൽകുക എന്ന ലക്ഷ്യം മുൻനിർത്തി ഓരോ ക്ലാസുകാർക്കും കുന്നിമണികൾ, Tender mangoes, രസത്തുള്ളികൾ എന്നീ പുസ്തകങ്ങൾ വാർഡ് മെബർ ഷീബ തോമസ് വിതരണം ചെയ്തു.

വായനാവാരം

സ്വാതന്ത്ര്യദിനാഘോഷം

ഓണാഘോഷം

ശിശുദിനാഘോഷം

ശിശുദിനത്തിനോടാനുബന്ധിച്ചു പ്രധാന അധ്യാപിക ശ്രീമതി ജെസ്സി ടീച്ചർ ശിശു ദിനത്തെ കുറിച്ച് ആമുഖം പറയുകയും, കുട്ടികൾ ചാച്ചജി വേഷമണിഞ്ഞും, ശിശുദിന പ്രസംഗം, റാലി, പനിനീർ പൂവിന്റെ കൂട്ടുകാരൻ എന്ന പതിപ്പ് പ്രകാശനം ചെയുകയും ക്വിസ് മത്സരവും നടത്തുകയും ചെയ്തു.

അതിജീവനം

അതിജീവനത്തിന്റെ ഭാഗമായി നടന്ന കുട്ടികൾക്കുള്ള കൗൺസിലിങ് പരിപാടി ശ്രീമതി അലിജ ടീച്ചറുടെ നേതൃത്വത്തിൽ നാടൻ പാട്ടുകൾ പാടിയും, കഥകൾ പറഞ്ഞും, ചിത്ര രചന നടത്തിയും കുട്ടികൾ പരിപാടി ആഘോഷമാക്കി മാറ്റി. കൂടാതെ ആരോഗ്യ ഭക്ഷണ ശീലങ്ങൾ എങ്ങനെ, എപ്പോൾ എന്നതിന് കുറിച്ച് ക്ലാസിൽ പറയുകയുണ്ടായി.

ക്രിസ്ത്മസ് ആഘോഷം

റിപ്പബ്ലിക്ക് ദിനാഘോഷം

ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം

2017 ജനുവരി 27 നു രാവിലെ പത്തു മണിയുടെ സ്കൂൾ അസ്സംബ്ലിയിൽ “ഈ വിദ്യാലയത്തിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിൽ വരുത്തിയതായി പ്രഖ്യാപിക്കുന്നു” എന്ന് പ്രതിജ്ഞ എടുത്തതിനു ശേഷം പ്രധാനാധ്യാപിക ഗ്രീൻ പ്രോട്ടോകോൾ എന്താണെന്നു കുട്ടികൾക്ക് വിശദീകരിച്ചു നൽകി.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

2017 ജനുവരി 27 പതിനൊന്നു മണിയോടെ പൂർവ വിദ്യാർത്ഥികളും, രക്ഷിതാക്കളും, കുടുംബശ്രീ അംഗങ്ങളും, എസ് എസ് ജി അംഗങ്ങളും, സ്കൂൾ വികസന സമിതി അംഗങ്ങളും, മാനേജ്മന്റ് അംഗങ്ങളും അധ്യയനത്തിനു തടസ്സം വരാത്ത വിധത്തിൽ സ്കൂൾ അങ്കണത്തിൽ ഒത്തു ചേർന്നു പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലി

ജലസംരക്ഷണദിനം

ജലസംരക്ഷണദിനം പ്രധാനാധ്യാപിക രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നൽകുന്നു .പോസ്റ്ററുകൾ പ്രദർശിപ്പിക്കുന്നു

  • എസ്.പി.സി പ്രവർത്തിക്കുന്നു
  • വിദ്യാരംഗം കലാ സാഹിത്യ വേദി.പ്രവർത്തിക്കുന്നു
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.നടക്കുന്നു

നേർക്കാഴ്ച