സഹായം Reading Problems? Click here


എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
അതിജീവനം

വൻശക്തിയായീടും ചൈനയിൽ നിന്ന്
ലോകമൊട്ടാകെ പരന്ന
കോവിഡേ

ഭൂലോകമാകെ വിഴുങ്ങി
ജനജീവിതം സ്തംഭിപ്പിച്ച
വൈറസേ

രാജ്യങ്ങളിൽ ലോക രാജാവായ അമേരിക്കയെപോലും
കിടുകിടാ വിറപ്പിച്ചു നീ മുന്നേറുന്നു
ലോകജനതയാകെ പരിഭ്രാന്തരാകുന്നു

തിരക്കേറിയ നഗരങ്ങൾ പോലും
ഇന്ന് വിജനമായി തീരുന്നു

കോടീശ്വരപ്രഭുവും
ദരിദ്രമാനുഷനും
ഒരുപോലെ ജീവൻ വെടിയുന്നിതാ
ലോകത്തിൻ കൺമുന്നിൽ


ആയുധപ്പുരയാകെ നിറയ്ക്കുന്ന കാലത്ത്
ആതുരസേവനം പാടെ
മറന്നുപോയവർ ഞങ്ങൾ

യുദ്ധഭേരി മുഴക്കിയരാജ്യങ്ങൾ
കോവിഡിനെതിരെ
പൊരുതുന്നു നിരന്തരം

ഈ ഭൂഗോളത്തിൽ തീരെ ചെറുതായ
കേരളമിന്നിതാ
ജാതി-മത-വർഗ്ഗ-രാഷ്ട്രീയ ഭേദമന്യേ
മഹാമാരിയെ തുരത്തുവാനായി
പൊരുതീടുന്നു

കേരളനാടിന്റെ പേരും പ്രശസ്തിയും
വാനോളമുയരുവാൻ കാരണമായിതാ
വടിയുമായി ഒരു ടീച്ചറും സംഘവും
മുഖ്യനു കീഴിലായി കൈകോർത്ത്
നിൽക്കുന്നു

നമ്മുടെ നന്മയ്ക്കായി പോലിസും കൂട്ടരും
രാപ്പകലില്ലാതെ ഓടി നടക്കുന്നു
വെള്ളയുടുപ്പിട്ട 'മാലാഖ'മാരിന്ന്
ജീവകുടുംബങ്ങൾ മാറ്റി നിർത്തി
ലോകത്തെയാകെയും ശുശ്രൂഷിച്ചീടുന്നു

ലോകൈകരാജ്യങ്ങൾ
ഒത്തൊരുമിച്ചീടീനാൽ
തുരത്തീടാം നമുക്കീ
മഹാമാരിയെ.

ആലിയ റഷീദ്
VIII C, സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത