ഒരുമയായ് തകർത്തിടാം കൊറോണയേ
ഒത്തു ചേർന്ന് ഓടിക്കാം കൊറോണയെ
നാം കേരളീയർ ഒരു മനമായ്
ചേർന്ന് പുതു പുലരി സ്പർശിക്കാം
ഭയം വേണ്ട കരുതലാണ് വേണ്ടത്
ഇടക്കിടെ കഴുകിടാം കൈകളെ
ലോക് ഡൗൺ അതു ഭയമല്ല
കരുതൽ മാത്രമാണ്
തൻ ജീവൻ പോലും നോക്കാതെ
തൻ കുടുംബത്തെ പോലും ഓർക്കാതെ
നമ്മുടെ കരുതലിനായ് പ്രവർത്തിക്കുന്ന
ഒരോ ജീവനും നന്ദികളും സ്റ്റേഹവും
സമർപ്പിക്കാം
നമ്മുടെ ഒരുമ അത് നമ്മുടെ
മാത്രം സമ്പത്തല്ല
നാം രാജ്യത്തിന്റെ ഒരു വലിയ
നിധിയാണ്
നമ്മുടെ കരുതലോടെ മുന്നറീടാം
ഒത്തുചേർന്ന് ഓടിക്കാം കൊറോണയെ
ഒരുമയായ് തകർത്തിടാം കൊറോണയെ
കരുതലാൽ മാത്രം മുന്നേറാം