എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കായികം 2019-20

കൊല്ലത്തു വച്ച് നടന്ന സംസ്ഥാന ജൂണിയർ ജൂഡോ ചാമ്പ്യൻഷിപ്പിൽ 15 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ 55 kg വെയ്റ്റ് കാറ്റഗറിയിൽ Gold Medel കരസ്തമാക്കിയ Albin Siby Class 9 E കൊല്ലത്ത് നടക്കുന്ന സംസ്ഥാന സബ് ജൂണിയർ ജൂഡോ ചാമ്പ്യൻഷിപ്പിൽ സൂപ്പർ താരമായത് കട്ടപ്പനക്കാരൻ ആൽബിൻ സിബി. ജൂഡോയിലെ പ്രധാന ടെക്നിക്കായ ഹിപ്പ് ഓണിൽ വിരുതനാണ് ആൽബിൻ. ഇന്ന് നടന്ന മൽസരത്തിലും തകർപ്പൻ പ്രകടനമാണ് താരം കാഴ്ചവെച്ചത്.കട്ടപ്പന സെന്റ് ജോർജ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് താരം. നാല് വർഷമായ് പരിശീലനം നടത്തുന്ന ആൽബിൻ മുൻ വർഷങ്ങളിലും സംസ്ഥാനതല മൽസരങ്ങളിൽ സ്വർണവും വെള്ളിയുമടക്കം നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ജില്ലയിൽ നിന്ന് ദേശീയ മൽസരങ്ങളിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും ആൽബിന് സ്വന്തമാണ്. 12-ാം വയസിൽ വാറങ്കൽ നാഷണൽ ജൂഡോ ചാമ്പ്യൻഷിപ്പിലാണ് ആൽബിൻ പങ്കെടുത്തത്.

കായികം 2019-20

സബ് ജില്ല സ്കൂൾ കായികമേള 2019-20

Idukki District Junior Athletic Meet.. Held at Calvary mount.. 2019-20

  
  Joyal Jaison.. First place in High Jump.. Third place in Long Jump.. Boys Under -16..
 Aparna T A Second place in Discuss Throw Under - 16 Girls
 Akhil Shaji.. Long jump First under 20 boy's
 Sreekanth M R.. Shot Put Third place in under 18 boy's
 Bilby Binu .. first place in 100 mte hurdles .. under 16 girls..
 Stepin Monachen.. First place in 100 mtr Hurdles ..
 Deanna Joy.. Third place in 600 mtr.. Under 14 .. Girls

കായികം 2018-19

മധ്യവേനലവധിക്കാലത്ത് കായികാധ്യാപകനായ മജു സാറിന്റെ നേതൃത്വത്തിൽ കായിക പരിശീലനം ആരംഭിച്ചു. സബ്‌ജില്ല, ജില്ല അത്‌ലറ്റിക് മത്സരങ്ങളിൽ 15 കുട്ടികൾ പങ്കെടുക്കുകയുംസമ്മാനാർഹരാവുകയും ചെയ്തു. അഞ്ചുകുട്ടികൾ സംസ്ഥാന കായികമേളയിൽ സമ്മാനാർഹരായി. ഇടുക്കി ജില്ല മിനി അത്‌ലറ്റിക് മീറ്റിൽ 18 കുട്ടികൾ പങ്കെടുത്ത് 40 പോയിന്റ് നേടി. 5ാംക്ളാസ് വിദ്യാർഥിനി അപർണാ രാജേഷ് വ്യക്തിഗതചാമ്പ്യനായി. കണ്ണൂരിൽ നടന്ന സംസ്ഥാന സബ്ജൂനിയർ ചാമ്പ്യൻഷിപ്പിൽ ആറ് കുട്ടികൾ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ആന്ധ്രാപ്രദേശിൽ നടന്ന ഇന്ത്യൻ ഡിസ്ട്രിക്ട് നാഷണൽ ചാമ്പ്യൻഷിപ്പിൽ പ്ലസ് വൺ വിദ്യാർത്ഥിയായ ഐബിൻ ബിനോയി കേരളത്തെ പ്രതിനിധീകരിച്ച് ലോങ് ജമ്പിൽ പങ്കെടുത്ത ഗ്രേസ്മാർക്ക് അർഹനായി