എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി

ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപിക : ശ്രീമതി ലിസാമോൾ സി ജോൺ (എച്ച്. എസ്. എ. മലയാളം)‌

ആമുഖം

വിദ്യാർത്ഥികളിൽ സർഗ്ഗശേഷി പരിപോഷിപ്പിക്കുക, മനുഷ്യത്വം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് വിദ്യാരംഗം കലാസാഹിത്യവേദി

നേട്ടങ്ങൾ

  • കലാ സാഹിത്യ മേഖലകളിൽ നൈപുണ്യം നേടുവാൻ വിദ്യാരംഗം കലാസാഹിത്യവേദി നടത്തുന്ന എല്ലാ മത്സരങ്ങളും സഹായിക്കുന്നു
  • സബ് ജില്ലാ - ജില്ലാ - സംസ്ഥാന തലങ്ങളിൽ മികച്ച വിജയം കൈവരിക്കുവാൻ സഹായിക്കുന്നു
  • സ്വഭാവികവും തനിമയാർന്നതുമായ പ്രവർത്തനത്തിലൂടെ തിരക്കഥ എഴുതുവാനും അത് അഭിനയിക്കുവാനും കുട്ടികളെ തയ്യാറാക്കുന്നു
  • പ്രത്യേക അവസരങ്ങളിൽ അതിന് അവർ തയ്യാറായി ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു

വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ

  • കഥാരചന
  • കവിതാരചന
  • ചിത്രരചന.
  • തിരക്കഥ,
  • അഭിനയം
  • കവിതാപാരായണം,
  • ക്വിസ് മത്സരങ്ങൾ
  • നാടൻപാട്ട്,

എന്നിവയിൽ പ്രത്യേക പരിശീലനം നൽകുന്നു.


വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാവാരം പുതുമ നിറഞ്ഞതാക്കുന്നു. കഥാരചന, കവിതാരചന, ചിത്രരചന, പുസ്തകപ്രദർശനം, എന്നിവ നടത്തി സമ്മാനം നൽകുന്നു

പ്രവർത്തങ്ങൾ

1998 മുൽ ഈ സ്ക്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക, മനുഷ്യത്വം വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാരംഗവും ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ടും ചേർന്നു നടത്തിയിരുന്ന തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ ഈ സ്ക്കൂളിൽ നിന്നും നിരവധി കുട്ടികൾ വിജയികളായിട്ടുണ്ട്. വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കുക, പതിപ്പുകൾ തയ്യാറാക്കുക, ശില്പശാലകൾ സംഘടിപ്പിക്കുയും അവയിൽ പങ്കെടുക്കുകയും ചെയ്യുക തുങ്ങിയ പ്രവർത്തനങ്ങളിലാണ് വിദ്യാരംഗം കലാസാഹിത്യവേദിയിൽ അംഗങ്ങളായുള്ള കുട്ടികൾ ഏർപ്പെട്ടിരിക്കുന്നത്. ജൂൺ 19 മുതൽ വായനാവാരാഘോഷവും നവംബർ 1 മുതൽ മലയാളപക്ഷാഘോഷവും എല്ലാ വർഷവും സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സംസ്ഥാന മത്സങ്ങളിൽ ഈ സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയിൽ അംഗങ്ങളായുള്ള കുട്ടികൾ പങ്കടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

വായനാമത്സരം

വായനവാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗൺ സിൽ സംഘടിപ്പിക്കുന്ന വായനാമത്സരം എല്ലാ വർഷവും നമ്മുടെ സ്ക്കൂളിൽ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്. താലൂക്ക് തലത്തിലും ജില്ലാ തലത്തിലും നടക്കുന്ന മത്സരങ്ങളിൽ നമ്മുടെ സ്ക്കൂളിലെ കുട്ടികൾ വിജയികളായിട്ടുണ്ട്.

വിദ്യാരംഗം സാഹിത്യോത്സവം

സ്ക്കൂൾതലത്തിൽ തന്നെ സാഹിത്യോത്സവം നടത്തിയാണ് ഉപജില്ലാതലത്തിലേക്ക് കുട്ടികളെ തെരഞ്ഞടുത്തിരുന്നത്. ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ നടക്കുന്ന സാഹിത്യോത്സവങ്ങളിൽ ഈ സ്ക്കൂളിലെ വിദ്യാരംഗം ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്ഷം നടന്ന സംസ്ഥാനതല ശില്പശാലയിൽ തൊടുപുഴ വിദ്യാഭ്യാസ ജില്ലയെ പ്രധിനിധീകരിച്ച് ഈ സ്ക്കൂളിലെ നിതിൻ ജോ ബേബി പങ്കെടുത്തിരുന്നു.

സർഗ്ഗവേള

അഞ്ചു മുതൽ ഒമ്പതു വരെ ക്ലാസ്സുകളിൽ എല്ലാ വെള്ളിയാഴ്ചയും അവസാന പീരീഡ് കുട്ടികളുടെ താല്പര്യത്തിനനുസരിച്ച് സർഗ്ഗവേള നടത്തിവരുന്നു. വിദ്യാർത്ഥികൾക്ക് അവരുടെ വിവിധമേഖലയിലെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള അവസരമാണ് സർഗ്ഗവേള ഒരുക്കുന്നത്. ക്ലാസ്സ് അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനം നടക്കുന്നത്. സംഗീതം, പദ്യംചൊല്ലൽ, പ്രസംഗം, കഥവായന, അനുഭവവിവരണം, ഏകാഭിനയം തുടങ്ങിയവ സർഗ്ഗവേളയിൽ അവതരിപ്പിച്ചുവരുന്നു.