എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ്‌ക്രോസ്

ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപിക : ശ്രീമതി ഷിജി അഗസ്റ്റിൻ

ചരിത്രം

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യൂറണ്ടിന്റെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. മനുഷ്യഹൃദയങ്ങളിലെ വേദനയകറ്റാൻ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ആഗോളതലത്തിലുള്ള സന്നദ്ധസംഘടനയായ റെഡ്‌ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥിവിഭാഗമായ ജൂനിയർ റെഡ്‌ക്രോസ് 2014 ൽ ഈ സ്ക്കൂളിൽ പ്രവർത്തമാരംഭിച്ചു.. ശ്രീമതി ഷിജി അഗസ്റ്റിൻയാണ് ജൂനിയർ റെഡ്‌ക്രോസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സ്ക്കൂളിൽവച്ച് അപകടങ്ങളിൽപ്പെടുകയോ രോഗബാധിതരാവുകയോ ചെയ്യുന്ന കുട്ടികളെ ശുശ്രൂഷിക്കുക, രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, അയൺ ഫോളിക് ആസിഡ് ഗുളികവിതരണത്തിൽ ക്ലാസദ്ധ്യാപകരെ സഹായിക്കുക, സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ജൂനിയർ റെഡ്‌ക്രോസ് ഏറ്റെടുത്തിട്ടുള്ളത്. രണ്ടൂബാച്ചുകളിലായി 34 കുട്ടികൾ സേവനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. 2016-17 അദ്ധ്യയനവർഷത്തിൽ 14 കുട്ടികൾ എ ലെവൻ പരീക്ഷ എഴുതി പ്രശംസാർഹമായ വിജയം കൈവരിച്ചു.

ലക്ഷ്യം

താഴെ പറയുന്ന സന്ദർഭങ്ങളിൽ നൽകാവുന്ന പ്രഥമശുശ്രൂഷകളിൽ കുട്ടികൾക്ക് പരിശീലനം നൽകുക

  • വെള്ളത്തിൽ മുങ്ങുക
  • ഹൃദയാഘാതം ഉണ്ടാവുക
  • മുറിവുകൾ ഉണ്ടാവുക,
  • ഒടിവ് പൊട്ടൽ തുടങ്ങിയവ സംഭവിക്കുക
  • പൊള്ളൽ ഏൽക്കുക

പ്രവർത്തനം

  • സ്ക്കൂളിൽവച്ച് അപകടങ്ങളിൽപ്പെടുകയോ രോഗബാധിതരാവുകയോ ചെയ്യുന്ന കുട്ടികളെ ശുശ്രൂഷിക്കുക
  • രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക
  • അയൺ ഫോളിക് ആസിഡ് ഗുളികവിതരണത്തിൽ ക്ലാസദ്ധ്യാപകരെ സഹായിക്കുക
  • സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക
  • വിദ്യാർത്ഥികളിൽ ദീനാനുകമ്പയും സേവന മനോഭാവവും വളർത്തിയെടുത്ത് നല്ല പൗരന്മാരായി വാർത്തെടുക്കുക
  • ആരോഗ്യപരിപാലനരംഗത്തും പ്രഥമശുശ്രൂഷാരംഗത്തും വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിജ്ഞാനം നേടിക്കൊടുക്കുക
എയ്ഡ്സ് ബോധവൽക്കരണക്ലാസ്സ്

സ്കൂളിലെ ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എയ്ഡ്സ് ബോധവൽക്കരണക്ലാസ്സ് നടത്തി. സ്ക്കൂൾ ജീവശാസ്ത്രാദ്ധ്യാപകൻ ശ്രീ അനിൽ എം ജോർജാണ് ക്ലാസ്സ് നയിച്ചത്.

  • എയ്ഡ്സ് പകരുന്ന വിധം
  • രോഗലക്ഷണങ്ങൾ
  • എങ്ങനെ തടയാം
  • എയ്ഡ്സ് രോഗികളോടുള്ള നമ്മുടെ മനോഭാവം

എങ്ങനെ ആയിരിക്കണം തുടങ്ങിയ കാര്യങ്ങൾ എല്ലാം ക്ലാസ്സിൽ ചർച്ച ചെയ്തു.