എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹൈസ്കൂൾ/ഇംഗ്ലീഷ് ക്ലബ്ബ്
വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടി നിരവധി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് ഇംഗ്ലീഷ് ക്ലബ്ബ് നേതൃത്വം നൽകി. പത്താംതരം വിദ്യാർത്ഥികളെ വിവിധ ഗ്രൂപ്പുകളാക്കി അവർ സ്വന്തമായി നിർമിച്ച ഷോർട്ട് ഫിലിമുകൾ പ്രദർശിപ്പിക്കുന്നതിനായി ഒരുക്കിയ ഫിലിംഫെസ്റ്റിവൽ ആണ് ഒരു പ്രധാന പ്രവർത്തനം.കഥ,തിരക്കഥ, സംവിധാനം,ക്യാമറ തുടങ്ങി എല്ലാ കാര്യങ്ങളും കുട്ടികൾ തന്നെ നിർവഹിക്കുകയും ചർച്ചകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. തുടർന്ന് ചിൽഡ്രൻസ് ഓഫ് ഹെവൻ എന്ന പ്രശസ്ത ഇറാനിയൻ ചിത്രം മേളയിൽ പ്രദർശിപ്പിച്ചു.
പാവനാടകം, ക്യാൻ ഐ ഹെല്പ് യു- ഹെൽപ്പ് ഡെസ്ക്, റേഡിയോ പ്രക്ഷേപണം തുടങ്ങി നിരവധി പ്രവർത്തനങ്ങളും ക്ലബ് ഏറ്റെടുത്തു നടത്തി.
ഇംഗ്ലീഷ് ക്ലബ്ബ് ഉദ്‌ഘാടനം
ഫിലിം ഫെസ്റ്റിവൽ
ഇംഗ്ലീഷ് ക്യാമ്പ്
എല്ലാ വർഷവും എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ് ഏകദിന പഠന ക്യാമ്പുകൾ (ഫൈനൽ ടച്ച് ) സംഘടിപ്പിക്കാറുണ്ട് . പഠന നിലവാരത്തിനനുസരിച് വിദ്യാർത്ഥികളെ വിവിധ ഗ്രൂപ്പുകളായി തരം തിരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കാറുള്ളത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക