എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/വിമുക്തി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിമുക്തി ക്ലബ്  

ലഹരിവസ്തുക്കളുടെ ഉപയോഗം ഇന്ന് നമ്മുടെ സമൂഹത്തിൽ വളർന്നു വന്നുകൊണ്ടിരിക്കുകയാണ്. വ്യക്തിയെയും സമൂഹത്തെയും ശിഥിലമാക്കുന്ന ലഹരി എന്ന ഈ വിപത്തിനെക്കുറിച്ച് ജനങ്ങൾക്ക് പ്രത്യേകിച്ചും യുവജനങ്ങൾക്ക് അവബോധം നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച ലഹരി വിമുക്ത പ്രചരണ പരിപാടിയാണ് ‘വിമുക്തി’. ലഹരി വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യം കേരള സർക്കാരും എക്‌സൈസ് വകുപ്പും കൂട്ടായ സാമൂഹിക പ്രവർത്തനങ്ങളിലൂടെ നടപ്പിലാക്കുകയാണ് വിമുക്തിയിലൂടെ. ലഹരി വിമുക്ത കേരളം എന്നതാണ് വിമുക്തി മുന്നോട്ട് വെയ്ക്കുന്ന പ്രധാന ലക്ഷ്യം. വിദ്യാർത്ഥികളിലും, യുവതലമുറയിലും, പൊതു ജനങ്ങളിലും ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനുള്ള വിവിധ കർമ്മ പരിപാടികൾ എക്‌സൈസ് ഡിപ്പാർട്‌മെന്റ് സംസ്ഥാന തലത്തിൽ നടപ്പിലാക്കി വരുന്നു. വിവിധ ഏജൻസികളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് വിമുക്തിയുടെ പ്രവർത്തനങ്ങൾ എക്‌സൈസ് വകുപ്പ് വിജയകരമായി നടപ്പിലാക്കുന്നത്. വിമുക്തിയുടെ കീഴിൽ സ്‌കൂൾ കോളേജ് തലങ്ങളിൽ പ്രവർത്തിക്കുന്ന ലഹരി വിമുക്ത ക്ലബ്ബുകൾ, സ്റ്റൂഡന്റ് പോലീസ് കേഡറ്റുകൾ, നാഷണൽ സർവ്വീസ് സ്‌കീമുകൾ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകൾ എന്നിവരിലൂടെ വിമുക്തി ക്ലബ്ബ് ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു.സ്കൂളിലെ ലെ വിമുക്തി കൂബ്ബ് ഓരോ വർഷങ്ങളിലായി ലഹരിക്കെതിരെ മനുഷ്യ മതിൽ തീർത്തും മനഷ്യ ച്ചങ്ങല തീർത്തും പാവനാടകാവതരണം നടത്തിയും സമൂഹത്തിന് കാവലാളായും സ്കൂളിലെ വിദ്യാർത്ഥികൾ പ്രവർത്തിച്ചു വരുന്നു.