എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/ക്ലിക്ക് ചെയ്യുക ...

Schoolwiki സംരംഭത്തിൽ നിന്ന്

അധ്യാപക ശാക്തീകരണം

പരുന്ത്

കോവിഡ് കാലത്തെ മുഷിപ്പിന് ശേഷം ക്ലാസ് മുറിയിലേക്ക് എത്തുന്നതിനു മുമ്പായി സ്കൂളിലെ മുഴുവൻ അധ്യാപകർക്കും പാഠം2 വരുന്ന എന്ന തലക്കെട്ടിൽ ദ്വിദിന റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു. അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു പരിപാടി. അഭിഷാദ് ഗുരുവായൂർ,ജൽസിന തുടങ്ങിയ പ്രശസ്ത പരിശീലകൻ നയിച്ച അക്കാദമിക് സ്റ്റേഷനുകൾ കൂടാതെ കൾച്ചറൽ പ്രോഗ്രാം പിക്നിക്, യോഗ, തുടങ്ങിയ സെഷനുകൾ ക്യാമ്പിന് കൂടുതൽ ഊർജസ്വലവും ആക്കി പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി വരെയുള്ള മുഴുവൻ അധ്യാപകരും ക്യാമ്പിൽ പങ്കെടുത്തു. ഓൺ ലൈൻ ഓഫ് ലൈൻ രീതികൾ സംയോജിപ്പിച്ചുള്ള ക്ലാസുകൾ കൈകാര്യം ചെയ്യുമ്പോൾ അധ്യാപകർ ശ്രദ്ധിക്കേണ്ടത്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അധ്യാപകർ, കോവിഡാനന്തര ക്ലാസ് മുറിയിലെ വിദ്യാർത്ഥികൾ.. തുടങ്ങിയ പ്രസക്തമായ വിഷയങ്ങൾ സെഷനുകളിൽ ചർച്ച ചെയ്തു. കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പറും മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ടുമായ  പ്രൊഫസർ എൻ വി അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു.

കപ്പാസിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം

സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിൽ  അധ്യാപക ശാക്തീകരണ മായി ബന്ധപ്പെട്ട് 2019- നവംബർ 9 സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് കപ്പാസിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം നടത്തി. രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ടുനിന്ന സെഷനിൽ ബ്രഹ്മ നായകം മഹാദേവൻ ക്ലാസുകൾ നയിച്ചു.

കാപ്പാസിറ്റിവ് എൻഹാൻസ്മെന്റ് പ്രോഗ്രാമിൽ ബ്രഹ്മ നായകം മഹാദേവൻ