എസ്.ഒ.എച്ച്.എസ്. അരീക്കോട്/അക്ഷരവൃക്ഷം/എൻ ദുഃഖം

Schoolwiki സംരംഭത്തിൽ നിന്ന്
എൻ ദുഃഖം

എന്നമ്മയില്ലാ നേരം അമ്മക്ക് പകരമായ്
എൻ തൊട്ടിലിന്നരികെ എൻ ചേച്ചിയുണ്ട് 
അമ്മയെ പോലെ താരാട്ടുപാട്ടിൻ
ഈണമെൻ ചേച്ചിയും മൂളിയിട്ടുണ്ട്
അമ്മയുടെ താരാട്ടുപാട്ടിന്റെ ഈണം
 കേട്ടിട്ടുമെത്ര നാളേറയായി...
അമ്മയില്ലാ ദുഃഖം എന്നിൽ കാണിക്കാതെ
കണ്ണീർ തുടക്കുമെന്റെ ചേച്ചി
രാവിന്റെ നടുവിലെ എൻ കൊച്ചു സ്വപ്നങ്ങൾ
എന്നെ അലട്ടിക്കരയിക്കുമ്പോൾ
എന്നെ തലോടാനായ് എന്നെ സ്നേഹിക്കാനായ്
ഒരു ചേച്ചിയുണ്ടായതു എന്റെ ഭാഗ്യം
അക്കരെ മാവിൻ ചുവട്ടിലെ ഊഞ്ഞാലിൽ
എന്നെ ആകാശയാത്രാ നടത്തിക്കുമെൻ ചേച്ചി
രാത്രിയുടെ ഇരുളിൽ മാനത്തു കാണുന്ന അമ്പിളിയാണ്
എന്റമ്മയെന്ന് പണ്ടൊരിക്കൽ മാനത്ത് ചൂണ്ടി
എൻ ചേച്ചി പറഞ്ഞതും ഓർമ്മയുണ്ട്
അമ്മയില്ലാ ദുഃഖം ചേച്ചിയിൽ കണ്ടു
എൻ കുഞ്ഞു മനസ്സ് നീറി പോയിട്ടുണ്ട്....
അമ്മക്ക് പകരം ചേച്ചിയുണ്ടെങ്കിലും
അമ്മയോളമായ് ഞാനൊന്നുമേ കണ്ടിട്ടില്ല

ഫെബ്‍ന ജെബിൻ എം
8D എസ്.ഒ.എച്ച്.എസ്. അരീക്കോട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത