അമ്മിഞ്ഞ പാലിന്റെ കാലം തൊട്ടെന്റെ മനസ്സിലെ മലരാണെന്നമ്മ
അമ്മ തൻ ഹൃദയത്തിൽ ഒരു പങ്കെനിക്കായ് മാറ്റി വച്ചു എൻ പൊന്നമ്മ
താലോല പാട്ടിന്റെ ഈണമിന്നോർക്കുമ്പോ
ആലോലമാടുന്നേൻ മനസ്സകമിൽ
ആലിൻ മരച്ചോട്ടിൽ ഊഞ്ഞാലിൽ നിന്നന്നു തെന്നി വീണതിന്നോർക്കുന്നു ഞാൻ
ഓടി വന്നെന്നെ വാരിപുണർന്നതും ചുംബനം തന്നതും ഓർക്കുന്നു ഞാൻ
സ്നേഹമെന്നാൽ എന്നമ്മയാണെന്നും
സ്നേഹിക്കുവാൻ എന്നമ്മ മാത്രം പിരിയാനാകില്ലെന്നമ്മയെ
മറക്കാനാകില്ലെൻ പൊന്നമ്മയെ