എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/സ്പോർ‌ട്സ് ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

അന്താരാഷ്ട്ര യോഗ ദിനം

ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ സ്പോർട്സ് ക്ലബ്ബും SPC യൂനിറ്റും സംയുക്തമായി സംഘടിപ്പിച്ച അന്താഷ്ട്ര യോഗ ദിനാചരണം ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. യോഗ ട്രൈനർ ശിവകാമി ശശിധരൻ പരിശീലനത്തിന് നേതൃത്വം നൽകി. കെ രഞ്ജിനി ടീച്ചർ, ദിവ്യടീച്ചർ, എന്നിവർ പ്രസംഗിച്ചു. കെ വി സിയാദ് മാസ്റ്റർ സ്വാഗതവും പി പി ഹാരിസ് മാസ്റ്റർ നന്ദിയും പറഞ്ഞു.


Annual Sports Meet 2025

സെപ്റ്റംബർ 18, 19 തീയ്യതികളിൽ നടന്ന ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ കായികോത്സവം ആന്വൽ സ്പോർട്സ് മീറ്റ് 2025 ശ്രദ്ധേയമായി. ആവേശകരമായ വിവിധ മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്പോർട്സ് മീറ്റ് മാനേജിംഗ് കമ്മിറ്റി ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. സ്‌റ്റേറ്റ് താരങ്ങളായ തമീം,സഹൽ,നിവാസ്, അമൻ ഷാൻ എന്നിവർ കൈമാറി കൊണ്ടുവന്ന ദീപശിഖ കെ സി റഷീദ് ഏറ്റുവാങ്ങി ദീപം കൊളുത്തിയതോടെ മീറ്റിന് തുടക്കമായി. ടി കെ ഖാലിദ് അധ്യക്ഷത വഹിച്ചു. കൺവീനർ പതിയായി അഷ്റഫ്, മുഹമ്മദ് താനിയറ്റ, പി പി ഹാരിസ് ,അസ്‌ലം കളത്തിൽ പ്രസംഗിച്ചു.

സീനിയർ വിഭാഗത്തിൽ ഡോലക് ഹൗസ് ചാമ്പ്യൻമാരായി. സിതാർ ഹൗസ് ആണ് റണ്ണേഴ്സ് അപ്പ്. വിജയികൾക്ക് കെ സി റഷീദ് , ടി കെ ഖാലിദ് എന്നിവർ ട്രോഫികൾ സമ്മാനിച്ചു.

ചിത്രശാല