എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/വിദ്യാരംഗം‌/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി 2025-26 വർഷത്തെ സ്കൂൾതല കൺവീനറായി മിൻഹ ഫാത്തിമ(10F) ജോ: കൺവീനറായി ഷസ തസ്‍നീം(10F) ട്രഷററായി മുഹമ്മദ് അൻസഫ് (9D) എന്നിവരെ തെര‍‍ഞ്ഞടുത്തു.

വിദ്യാരംഗം ഉദ്ഘാടനവും വായനദിനാചരണവും

ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഒരാഴ്ച നീണ്ടു നിൽക്കുന്ന വായന പരിപോഷണ പരിപാടികളുടെയും ഉദ്ഘാടനം ആക്റ്റിവിസ്റ്റും പ്രഭാഷകനുമായ സനിൽ ദിവാകർ നിർവ്വഹിച്ചു. ഇരുപത്തിയൊന്ന് ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം ഹെഡ്‍മാസ്‍റ്റർ കെ കെ ഉസ്മാൻ നിർവ്വഹിച്ചു. മാധ്യമപ്രവർത്തകൻ ജമാൽ കല്ലാച്ചി മുഖ്യ പ്രഭാഷണം നടത്തി. അസ്‌ലം കളത്തിൽ അധ്യക്ഷത വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ മാഗസിൻ പിടിഎ വൈസ് പ്രസിഡന്റ് സി എച്ച് ഹമീദ് പ്രകാശനം ചെയ്തു. വായന ക്വിസ് വിജയികൾക്ക് ഗ്രാമ പഞ്ചായത്ത് മെമ്പർ ടി കെ ഖാലിദ് ഉപഹാരം നൽകി.

മികച്ച ക്ലാസ് ലൈബ്രറി സജ്ജീകരണത്തിനുള്ള മത്സരത്തിൽ 9A ഒന്നാം സ്ഥാനവും 8F രണ്ടാം സ്ഥാനവും 8A മൂന്നാം സ്ഥാനവും നേടി. 8B, 10A ക്ലാസ്സുകൾ പ്രോത്സാഹന സമ്മാനം കരസ്ഥമാക്കി. അഹമദ് സി എച്ച്, കെ രഞ്ജിനി, പി പി അബ്ദുൽ ഹമീദ്, ടി ബി മനാഫ്, ഇ ഷമീർ, ശ്രുതി എന്നിവർ പ്രസംഗിച്ചു. എൻ കെ കുഞ്ഞബ്ദുള്ള സ്വാഗതവും വിദ്യാരംഗം കൺവീനർ മിൻഹ ഫാത്തിമ നന്ദിയും പറഞ്ഞു.

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനവാരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്‍കൂൾ തല സാഹിത്യ ക്വിസ് മത്സരത്തിൽ ശിവാനി കെ ടി കെ 8A ഒന്നാം സ്ഥാനവും അൽവിന കെ 8A രണ്ടാം സ്ഥാനവും മെഹന ഫാത്തിമ 9F മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ചിത്രശാല

ബഷീർദിനം 2025

പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമായ ജൂലായ് 5 ന് അക്ഷരങ്ങളുടെ സുൽത്താന് ആദരമായി മുഴുവൻ ക്ലാസ്സുകളിലും വായനക്കുറിപ്പുകളുടെ സമാഹാരം പുറത്തിറക്കി ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾ. ബഷീർ ദിനാചരണത്തിന്റെ ഉദ്ഘാടനം പ്രശസ്ത നാടകനടൻ മുഹമ്മദ് പേരാമ്പ്ര നിർവ്വഹിച്ചു. അസ്‌ലം കളത്തിൽ അധ്യക്ഷത വഹിച്ചു. 21 വായന പതിപ്പുകളുടെ പ്രകാശനം ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ നിർവ്വഹിച്ചു. എൻ കെ കുഞ്ഞബ്ദുള്ള, സത്യൻ നീലിമ, ടി ബി മനാഫ്, ഇ ഷമീർ, അനശ്വര എന്നിവർ പ്രസംഗിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി കോഡിനേറ്റർ വി പി ഷീബ സ്വാഗതവും കൺവീനർ മിൻഹ ഫാത്തിമ നന്ദിയും പറഞ്ഞു.