എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*ജെ ആർ സി‍‍

Schoolwiki സംരംഭത്തിൽ നിന്ന്

തായിനേരി എസ് എ ബി ടി എം ഹയർ സെക്കൻഡറിയിൽ 2005 ൽ ആരംഭിച്ച ജൂനിയർ റെ‍ഡ്ക്രോസ് എന്ന സംഘടന ടി എൻ മധുസൂധൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് നടക്കുന്നത്.നിർധനരോഗികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ജെ ആർ സി കേഡറ്റ് ശേഖരിക്കുന്ന സാന്ത്വനം ഫണ്ടും അശരണരായവർക്കും രോഗികൾക്കും ഒരു നേരത്തെ ഭക്ഷണവും മരുന്നും വാങ്ങുന്നതിനായി കേഡറ്റ്സ് നടത്തിവരുന്ന ഒരു പിടി അരിയും ഒരു നാണയവുംഎന്ന പദ്ധതിയും വളരെ പ്രസിദ്ധമാണ്.ഇതിനു പുറമെ കേഡറ്റ്സ് നടത്തി വരുന്ന ജീവിതശൈലി രോഗനിർണയ ക്ലിനിക്കും മാസംതോറും നടത്തിവരുന്ന ബോധവൽക്കരണക്ലാസും സ്കൂൾ ശുചീകരണ പ്രവർത്തനവും ശ്രദ്ധേയമാണ്.സാന്ത്വനദിനം തിരുവോണം എന്നിവയുമായി ബന്ധപ്പെട്ട് വർഷത്തിൽ രണ്ടുതവണ നടത്തിവരുന്ന സാന്ത്വനം യാത്ര വളരെ പ്രസിദ്ധമാണ്.കുട്ടികളിൽ ചെറുപ്പത്തിൽ തന്നെ സഹാനുഭൂതിയും സഹായമനസ്കതയും വളർത്തിയെടുക്കാൻ കഴിയുക എന്നത് വളരെ വിജയകരമായ കാര്യമാണ്.ആതുരശുശ്രൂഷാരംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം നടത്താൻ സ്കൂളിലെ ജൂനിയർ റെ‍ഡ്ക്രോസ് എന്ന സംഘടനയ്ക്ക് കഴി‍ഞ്ഞിട്ടുണ്ട്.