എസ്.എൻ വി.യു.പി.എസ് വലിയകുളം/അംഗീകാരങ്ങൾ
കോവിഡ് കാലത്തെ പ്രവേശനോത്സവുമായി ബന്ധപ്പെട്ട് എല്ലാ വിദ്യാർത്ഥികളുടെയും വീടുകളിൽ സന്ദർശ്ശനം നടത്തുകയും പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു .രക്ഷിതാക്കൾക്കായി ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യവകുപ്പുമായി ചേർന്ന് 'കോവിഡ് കാല മുന്കരുതലിനെ' കുറിച്ചു ക്ലാസ് സംഘടിപ്പിച്ചു .പഠനപ്രവർത്തനങ്ങളുടെ ഭാഗമായി മാഗസിൻ ഉണ്ടാക്കി . ഓൺലൈൻ പഠനത്തിന്റെ ഭാഗമാകുവാൻ കഴിയാതെ വന്ന കുഞ്ഞുങ്ങൾക്ക് മൊബൈൽ വാങ്ങി നൽകുകയും എല്ലാ വിദ്യാര്ഥികളെയും ഓൺ ലൈൻ ക്ലാസ്സുകളിൽ പങ്കെടിപ്പിക്കുകയും ചെയ്തു .മാസത്തിലൊരു തവണ ഓൺലൈൻ അസംബ്ലി നടത്തിവരുന്നു