എസ്.എൻ വി.യു.പി.എസ് കുമ്പഴ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കുമ്പഴ ശ്രീനാരായണ വിലാസം സ്കൂൾ കൊല്ലവർഷം 1093 ഇടവമാസം ആദ്യത്തെ തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ചു .ആദ്യത്തെ വർഷം ഒന്നാം ക്ലാസും അടുത്ത വർഷം രണ്ടാ ക്ലാസും ഉണ്ടായി.അങ്ങനെ രണ്ടു ക്ലാസും രണ്ടദ്ധ്യാപകരുമായി കുറേ വർഷങ്ങൾ കഴിച്ചുകൂട്ടി. അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ ഈ. ഈശ്വരനായിരുന്നു അദ്ദേഹം ഇവിടെ ദീർഘകാലം സേവനം അനുഷ്ഠിക്കുകയും ഈ സ്കൂളിൻ്റെ പുരോഗതിക്കു വേണ്ടി വളരെ പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അന്ന് തിരുവിതാംകൂറിൽ തീണ്ടലും തൊടീലുമുണ്ടായിരുന്ന കാലമായിരുന്നു. ഈഴവർ തുടങ്ങിയുള്ള പിന്നോക്ക സമുദായ കാർക്കു പൊതുനിരത്തിൽ കൂടി നടക്കുവാനോ സവർണ്ണർ പഠിക്കുന്ന സ്കൂളിൽ ചേർന്നു പഠിക്കുവാനോ ക്ഷേത്രങ്ങളിൽ കയറി ഈശ്വരാരാധന നടത്തുവാനോ സ്വതന്ത്ര്യം ഉണ്ടായിരുന്നില്ല. അന്ന് രാജാക്കന്മാരുടെ ഭരണ കാലമായിരുന്നു അധികാരികൾ പറയുന്നതു കേൾക്കുക മാത്രമേ കരണീയമായിരുന്നുള്ളൂ. എന്നാൽ ശ്രീ മൂലം തിരുന്നാൾ മഹാരാജാവിൻ്റെ കാലത്ത് ഇതിനല്പം മാറ്റം വരുത്തി. അദ്ദേഹം ശ്രീ മൂലം പ്രജാസഭയുണ്ടാക്കി. അതിൽ പിന്നോക്ക സമുദായത്തിൽ പെട്ട ചിലരെയും ഉൾപ്പെടുത്തി. അന്ന് മദ്ധ്യതിരുവിതാംകൂറിലെ ഒരു ഈഴവ പ്രമാണിയായിരുന്ന സരസകവി മൂലൂർ എസ് പത്മനാഭ പണിക്കരെയും അതിലുൾപ്പെടുത്തി. അങ്ങനെ പത്തു വർഷത്തോളം ശ്രീ മൂലം പ്രജാ സഭയിലെ മെമ്പറായിരുന്നു ശ്രീ മൂലൂർ. എസ് പത്മനാഭ പണിക്കർ. 1078-ൽ ആണ് SNDP യോഗവും ശ്രീനാരായണ പ്രസ്ഥാനവും ഉണ്ടായത്. അതിന് പത്തുവർഷം മുമ്പുതന്നെ മൂലൂരാശാൻ സമുദായ പ്രവർത്തനം ആരംഭിച്ചിരുന്നു. അദ്ദേഹം തിരുവല്ല ,ചെങ്ങന്നൂർ, പത്തനംതിട്ട തുടങ്ങിയ താലൂക്കുകളിൽ സഞ്ചരിച്ച് സമാജ മന്ദിരങ്ങളും, സ്കൂളുകളും, സ്വന്തമായി ആരാധനാലയങ്ങളും ഉണ്ടാക്കുവാൻ എല്ലാ പിന്നോക്ക സമുദായക്കാരേയും പ്രേരിപ്പിച്ചു - അങ്ങനെ മെഴുവേലി ,ഇലവുംതിട്ട ,തുമ്പമൺ, ആറന്മുള, മുതലായ സ്ഥലങ്ങളിലൊക്കെയും സമാജ മന്ദിരങ്ങളുo, സ്കൂളുകളും ക്ഷേത്രങ്ങളും ഈഴവർക്കും ഉണ്ടായി - അക്കൂട്ടത്തിൽ കുമ്പഴയും ഒരു സ്കൂളുണ്ടാകുവാനും സമുദായ പ്രവർത്തനം ഊർജ്ജിതപ്പെടുത്തുവാനും കുറേ ആളുകൾ കൂടി തീരുമാനിച്ചു. അതിന് മുൻകൈയെടുത്ത് പ്രവർത്തിച്ചത് അഡ്വ. എൻ. ഗോപാലൻ. അവർകളുടെ ഇളയച്ഛനായ ശ്രീ എ.കെ. നീലകണ്ഠനും അദ്ദേഹത്തിൻ്റെ കൂട്ടുകാരനായ. ശ്രീ.പി.കെ.കുഞ്ഞുരാമൻ തുടങ്ങിയവരുമായിരുന്നു. അന്ന് സ്കൂളിനു സ്ഥലം നൽകിയത് അഡ്വ എൻ.ഗോപാലൻ. അവർകളുടെ വല്ല്യച്ഛനായ പാറയിൽ. കുടുംബത്തിലെ കാരണവർ കൊച്ചു കുഞ്ഞ് എന്നയാളായിരുന്നു. ഇങ്ങനെ അതതു നാട്ടിലുള്ളവരുടെ പരിശ്രമം കൊണ്ട് കുറെ സകൂളുകളുണ്ടായി. ഇതിൻ്റെയെല്ലാം ജനറൽ മാനേജർ. സരസകവി മൂലൂർ എസ്.പത്മനാഭ പണിക്കർ ആയിരുന്നു. മൂലൂർ. എസ്.പത്മനാഭ പണിക്കർക്കു ശേഷം സ്കൂളുകളുടെ മാനേജരായി തീർന്നത് അദ്ദേഹത്തിൻ്റെ മൂത്ത മകൻ. ശ്രീ.പി.കെ വാസുക്കുട്ടിപ്പണിക്കർ ആയിരുന്നു. അദ്ദേഹത്തിൽ നിന്നും കു മ്പഴയി ലെ സ്കൂളിൻ്റെ മാനേജുമെൻറ് ഇതോടു ചേർന്ന വസ്തു ഉടമസ്ഥനും പത്തനംതിട്ട ബാറിലെ പ്രസിദ്ധ വക്കീലുമായിരുന്ന. അഡ്വ എൻ. ഗോപാലൻ. അവർകൾ എഴുതി വാങ്ങി അദ്ദേഹവും സമുദായ സ്നേഹിയും, സംഘടനാ പ്രവർത്തകനുമായിരുന്നു. അദ്ദേഹത്തിൻ്റെ കുടുംബവക വസ്തുവിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ. നഷ്ടപ്പെടാതെ അദ്ദേഹം തിരികെ വാങ്ങിയത് 1934-ൽ ആയിരുന്നു. അന്നു മുതൽ അദ്ദേഹം സ്കൂളിൻ്റെ പുരോഗതിക്കായി പരിശ്രമിക്കാൻ. തുടങ്ങി. ഓരോ വർഷം ഓരോ ക്ലാസbകൾക്ക് അനുവാദം വാങ്ങി അഞ്ചു ക്ലാസുവരെയാക്കി തീർത്തു. അപ്പോഴേക്കും ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടി ജനായത്ത ഭരണം വന്നു ചേരുകയും വിദ്യാഭ്യാസ സൗകര്യങ്ങൾ. കുറവായ സ്ഥലങ്ങളിൽ സ്കൂളുകൾ അനുവദിച്ചു കൊടുക്കുകയും ചെയ്തു.1964-ൽ ബഹുമാനപ്പെട്ട. ആർ.ശങ്കർ മുഖ്യമന്ത്രി ആയിരുന്നപ്പോൾ നമ്മുടെ സ്കൂളും അപ്ഗ്രേഡു ചെയ്തു.1965 ആയപ്പോഴേക്കും ഏഴാം സ്റ്റാൻഡേർഡു വരെയുള്ള ഒരു നല്ല യു.പി.സ്കൂളായി തീരുകയും ചെയ്തു. അന്ന് ഈ സ്കൂളിൽ ഓരോ ക്ലാസിനും പല ഡിവിഷനുകളും അഞ്ഞൂറിൽപ്പരം കുട്ടികളും, ഇരുപത് അദ്ധ്യാപകരും ഒരു പ്യൂണും ഉണ്ടായിരുന്നു ഇതെല്ലാം അഡ്വ ശ്രീ എൻ.ഗോപാലൻ്റെ പരിശ്രമഫലമായിട്ടാണ് ഉണ്ടായത്. അന്ന് ഗോപാലൻ വക്കീൽ പത്തനംതിട്ട SNDP യൂണിയൻ സെക്രട്ടറി ആയിരുന്നു. അദ്ദേഹം സ്വാമി യുടെ

"വിദ്യകൊണ്ട് പ്രബുദ്ധരാകുക ,സംഘടന കൊണ്ട് ശക്തരാകുക " എന്ന തത്ത്വം ശരിയായും പാലിച്ചിരുന്നു.

സ്വന്തം മക്കളെ ശരിയായി വിദ്യാഭ്യാസം ചെയ്യിച്ച് നല്ല നിലയിൽ എത്തിച്ചു.അതോടൊപ്പം ഈ നാട്ടിലെ എല്ലാ കുട്ടികളെയും വിദ്യാഭ്യാസം ചെയ്യിക്കുവാൻ പാവപ്പെട്ട ആളbകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കുട്ടികളുടെ പ്രോത്സാഹനത്തിനു വേണ്ടി പല അവാർഡുകളും, സ്കോളർഷിപ്പുകളും മാനേജർ തന്നെ ഏർപ്പെടുത്തിയിട്ടുണ്ട് കലാപരമായ പ്രവർത്തനത്തിലും വളരെയധികം പ്രോത്സാഹനം നൽകിയിരുന്നു.അങ്ങനെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ ഒരു നല്ല യൂ.പി സ്കൂൾ എന്ന പേര് കുമ്പഴ എസ് എൻ.വി യൂ പി സ്കൂളിന് ലഭിച്ചു പത്തനംതിട്ട ഠൗണിനോട് വളരെയധികം അടുത്ത് സ്ഥിതി ചെയ്യുന്നതിനാലും നല്ല യാത്രാ സൗകര്യം ഉള്ളതിനാലും പലപ്പോഴും കലോത്സവം; ശാസ്ത്ര പ്രദർശനം മുതലായ പല പൊതുപരിപാടികളും ഈ സ്കൂളിൽ വച്ച് നടത്തിയിട്ടുണ്ട്.ഇവിടെയിപ്പോൾ അത്യാവശ്യത്തിനുള്ള കെട്ടിടങ്ങളും ഉപകരണങ്ങളും കുട്ടികൾക്ക് കളിക്കുവാനുള്ള സ്ഥലവുമുണ്ട്. ഈ സ്കൂളിലെ മുൻ അദ്ധ്യാപികയുo. മാനേജരുടെ സഹധർമ്മിണിയുമായിരുന്ന ഭാരതിയമ്മ സാറും സ്കൂളിൻ്റെ പുരോഗതിയിൽ വളരെ താല്പര്യമുള്ള ആളായിരുന്നു

ഈ സ്കൂളിൽ ജോലി നോക്കിയിട്ടുള്ള ഓരോ അദ്ധ്യാപകരും അതതു കാലത്തിനൊപ്പിച്ച് ആത്മാർത്ഥമായി ജോലി നോക്കുകയും കെട്ടിടം പണിക്കും മറ്റും സംഭാവനകൾ നൽകി മാനേജരെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ജോലി നോക്കുന്ന അദ്ധ്യാപകരും ഈ സ്കൂളിൻ്റെ പുരോഗതിക്കു വേണ്ടി എപ്പോഴും പരിശ്രമിക്കുന്നവരാണ്. നല്ല ഒരു പൂർവ്വ വിദ്യാർത്ഥി സമ്പത്തു തന്നെ ഈ സ്കൂളിനുണ്ട്.ഇവിടെ പഠിച്ചിരുന്ന. ധാരാളം വിദ്യാത്ഥികൾ ലോകത്തിൻ്റെ നാനാഭാഗത്തു മാ യി നല്ല നിലയിൽ ജീവിക്കുന്നു. അവർക്കൊക്കെയും സ്കൂളിനോടും അദ്ധ്യാപകരോടും നല്ല സ്നേഹവും ബഹുമാനവുമുണ്ട്. 1994 ൽ സകൂ ളിൻ്റെ പ്ലാറ്റിനം ജൂബിലി നടത്തുവാൻ അഡ്വ:- എൻ.ഗോപാലൻ അവർകൾ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. അപ്പോഴേക്കും അദ്ദേഹം വാർദ്ധക്യ സഹജമായ ചില അസുഖങ്ങളാൽ 84-ാമത്തെ വയസ്സിൽ 1994 ജനുവരി 9ന് നമ്മെ വിട്ടു പിരിഞ്ഞു അതിനു ശേഷം അദ്ദേഹത്തിൻ്റെ ഇളയ മകൻ ഡോ.ശ്രീനിവാസ ഗോപാൽ മനേജുമെൻ്റ് ഏറ്റെടുക്കുകയും സ്കൂൾ ഭംഗിയായി നടത്തിവരികയും ചെയ്യുന്നു അദ്ദേഹവും സ്കൂളിനോട് വളരെ താല്പര്യമുള്ള ആളാണ്. അച്ഛൻ്റെ ആഗ്രഹങ്ങൾ നിറവേറ്റാൻ വേണ്ടി വളരെയധികം പ്രയത്നിക്കുന്ന ഒരു മഹത് വ്യക്തി കൂടിയാണ് അദ്ദേഹം. ഇന്ന് സ്കൂൾ ശതാബ്ദിയും പിന്നിട്ട് മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു. എൽ.കെ.ജി. മുതൽ 7വരെയുള്ള ക്ലാസുകളിലായി കുട്ടികൾക്ക് മികവാർന്ന വിദ്യാഭ്യാസം ലഭ്യമാക്കാൻ വേണ്ടിയുo, കലാകായിക രംഗങ്ങളിൽ അവരെ പ്രാപ്തരാക്കുന്നതിനു വേണ്ടിയും ഇപ്പോൾ ഇവിടെ ജോലി ചെയ്യുന്ന അധ്യാപകരും വളരെയധികം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു