എസ്.എൻ. വി. യു. പി.എസ്. ശെല്യാംപാറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ പഞ്ചായത്തിലെ ശല്യാംപാറ എന്ന മനോഹരഗ്രാമത്തിൽ 1963-ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത് അന്ന് വാഹന സൗകര്യങ്ങൾ തീരെ ഇല്ലാതിരുന്ന ഈ ഗ്രാമവാസികളുടെ വലിയ ഒരു സ്വപ്നമായിരുന്നു ഒരു സ്കൂൾ. അങ്ങനെ 1217 -)o നമ്പർ ശല്ല്യംപാറ ശാഖയുടെ കീഴിൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് ഓല മേഞ്ഞ മൂന്ന് കെട്ടിടങ്ങളിൽ പാതി മാത്രം ഉയരമുള്ള ചുവരും നിറയെ കുട്ടികളുമായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് പിന്നിട് ഉറപ്പുള്ള കെട്ടിടങ്ങൾ നാട്ടുകാരുടെ പരിപൂർണ്ണ സഹകരണത്തോടെ നിർമ്മിക്കുകയുണ്ടായി അന്നത്തെ ആ കെട്ടിടങ്ങൾ തന്നെയാണ് ഇന്നും തലയെടുപ്പോടെ നിലനിൽക്കുന്നത് ധാരാളം പ്രശസ്ത വ്യക്തികൾ ഇവിടെ പ0നം പൂർത്തിയാക്കിയിട്ടുണ്ട്.

ആദ്യ മാനേജർ: സി ഐ കുമാർ വെള്ളത്തൂവൽ ആദ്യ ഹെഡ് മാസ്റ്റർ: സി.കെ നാരായണൻ കിടങ്ങൂർ ..

സ്കൂൾ ആരംഭകാലത്തെ 5 അധ്യാപകർ 1 - സി കെ നാരായണൻ 2 എം എ കുമാരൻ ടീച്ചർ 3 എ കെ പ്രാഭാകരൻ ടീച്ചർ 4 ടി സി ഗ്രേസി ടീച്ചർ 5 സി.കെ ദേവകി ടീച്ചർ

അന്ന് സ്കൂളിന്റെ പാഠ്യ പാഠ്യാത ര പ്രവർതനങ്ങളെ വിലയിരുത്തി മൂനാർ സബ് ജില്ലയിലെ ഏറ്റവും നല്ല സ്കൂളിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്

കൂടാതെ സ്കൂൾ അസംബ്ലി ദേശീയ ഗാനാലാപനം എന്നിവയുടെ മേന്മ വിലയിരുത്തി അതിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്