എസ്.എൻ.യു.പി.എസ് കുണ്ടഴിയൂർ/അക്ഷരവൃക്ഷം/സങ്കടം

Schoolwiki സംരംഭത്തിൽ നിന്ന്
സങ്കടം

അന്ന് പഠിപ്പുള്ള ദിവസമായിരുന്നു. ശക്തമായ മഴ, എല്ലാവരും മഴ കണ്ട് സന്തോഷിച്ച ദിവസമായിരുന്നു. മഴയത്ത് സ്കൂൾ പറമ്പിൽ മീൻ ചാടിച്ചാടി പോകുന്നത് കണ്ട് കുട്ടികൾ എല്ലാവരും എത്തി നോക്കി. സന്തോഷം കൊണ്ട് അവർ തുള്ളിച്ചാടിക്കൊണ്ടേയിരുന്നു. ടീച്ചറും അവരോടൊപ്പം ചേർന്നു. കുട്ടികളുടെ സന്തോഷം മനസ്സിലാക്കിയ ടീച്ചർ മീനിനെക്കുറിച്ച് കുട്ടികളോട് ചോദിച്ചു. മീനിന് പറയുന്ന മറ്റൊരു പേരെന്താണ്? കുട്ടികൾ എല്ലാവരും കൂടി ഉച്ചത്തിൽ പറഞ്ഞു 'മത്സ്യം '
അടുത്ത ചോദ്യം ടീച്ചർ ചോദിച്ചു , മീനിന്റെ ഉപയോഗങ്ങൾ എന്തെല്ലാം?
ആദ്യത്തെ കുട്ടി ഉത്തരം പറഞ്ഞു കറിവെയ്ക്കാൻ "
അടുത്ത കുട്ടി പറഞ്ഞു " വളർത്താൻ "
മറ്റൊരു കുട്ടി പറഞ്ഞു "കച്ചവടം ചെയ്യാൻ "
മീനിന്റെ ഉപയോഗത്തെ പറ്റി ടീച്ചർ ഒരുപാടു കാര്യങ്ങൾ പറഞ്ഞു തന്നു. അടുത്തത് മീനിന്റെ ഗുണങ്ങളെ പറ്റി ടീച്ചർ കുട്ടികളോട് ചോദിച്ചു. " മീൻ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് ഒരു കുട്ടി പറഞ്ഞു. അടുത്ത കുട്ടി പറഞ്ഞു " മത്സ്യം കഴിച്ചാൽ ശരീരത്തിന് ആവശ്യമായ കാത്സ്യം കിട്ടും " മറ്റൊരു കുട്ടി ആവേശത്തോടെ പറഞ്ഞു " മീൻ കറി കൂട്ടി ഭക്ഷണം കഴിക്കാൻ നല്ല സ്വാദാണ് "
അടുത്ത ചോദ്യം അവനോടായിരുന്നു.അന്നത്തെ ദിവസം ഒന്നും കഴിച്ചീടില്ലാത്തതിനാൽ തുള്ളിച്ചാടത്തിനിടയിൽ വിശപ്പ് അവൻ മറന്നിരുന്നു. അപ്പോഴാണ് വിശപ്പിനെ ഓർമ്മിപ്പിക്കുന്ന ആ ചോദ്യം ചോദിച്ചു തുടങ്ങിയത്. അവന് സങ്കടവും ദേഷ്യവും സഹിക്കാനാകാതെ ടീച്ചർ ചോദിക്കുന്നതിനു മുൻപുതന്നെ അവൻ ടീച്ചറോടും കൂട്ടുകാരോടുമായി ചോദിച്ചു " ഇത്രയും ഗുണങ്ങളുള്ളതാണ് മത്സ്യമെങ്കിൽ കൊക്കെന്താണ് നന്നാവാത്തത് ? " ആ ചോദ്യത്തോടെ അവന്റെ സങ്കടവും ദേഷ്യവും മാറിയിരുന്നു.

ആയുഷ് . ടി .വി
3A ശ്രീനാരായണ യു പി സ്കൂൾ കുണ്ടഴിയൂർ
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ