ജാഗ്രത

 രാവിൻ യാമങ്ങൾ മാഞ്ഞു... മാഞ്ഞു നീങ്ങവേ....

 എന്നിൽ നിൻ മുഖം മറയുന്നു.....

 ലോകമേ! നീ എന്നെ മറക്കുകയാണോ?

 എൻ സഹോദരങ്ങളെ മറക്കുകയാണോ?

 വൈറസ് രൂപത്തിൽ നീ എന്നിൽ ആലിയവേ

 കണ്ടു ഞാൻ ഓരോ മുഖങ്ങളും

 മാറി മാറി മിന്നി തെളിയും ഈ....

 പല രൂപങ്ങൾ ഭാവങ്ങൾ.....

  മഹാ മാരി യായി നീ ഉറഞ്ഞു തുള്ളുമ്പോൾ

 വ്യക്തി ശുചിത്വമായി നീ എന്നെ

 തലോടി തഴുകി ലാളിച്ചുവല്ലോ......

  പേടിയില്ലാതെ ജാഗ്രതയിൽ നിലകൊണ്ടു

 പിടിവിടാതെ എൻ ആരോഗ്യ കേരളം

  കോ വിഡ്-19 എന്ന കരാള സർപ്പത്തെ

   വെട്ടി മാറ്റും ശുചിത്വ ത്തിലൂടെ....

    കണ്ടിട്ടും എൻ ജന നായകർ, ജനസേവകർ

 ദൈവമെന്ന പ്രതിഭാസമായി അവതരിച്ച

 ആരോഗ്യ സേവകരെ.... നിയമ പരിപാല കരെ

 പ്രണാമം..... പ്രണാമം...... പ്രണാമം.........

അരുന്ധതി കെ ജയലാൽ
+2 B2 എസ് എൻ ഡി പി എച്ച് എസ് എസ് കുട്ടമംഗലം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത