എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/പി.ടി.എ

Schoolwiki സംരംഭത്തിൽ നിന്ന്

പി.ടി.എ

പഠിതാക്കളുടെ സർവ്വതോൻമുഖമായ അഭിവൃദ്ധി ലക്ഷ്യമാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് അദ്ധ്യാപക രക്ഷാകർത്തൃ സംഘടനയുടെ ലക്ഷ്യം .ശ്രീ മാത്യു ഫിലിപ്പ് അവർകളുടെ നേതൃത്വത്തിലുള്ള പി ടി എ സമഗ്ര വികസനം ലക്ഷ്യമാക്കി പിന്തുണ നൽകുന്നു.കോവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന വൈകാരികവും ശാരീരികവുമായ പ്രയാസങ്ങൾ ലഘൂകരിക്കുന്നതിൽ രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിന് പി ടി എ ,കേരളശാസ്ത്രസാഹിത്യപരിഷത് ,ബി ആർ സി എന്നിവയുടെ സഹകരണത്തോടെ നടത്തിയ മക്കൾക്കൊപ്പം ,അതിജീവനം തുടങ്ങിയ പരിപാടികൾ വൻ വിജയമായിരുന്നു.