എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/വഴിതെറ്റുന്ന യുവതലമുറ

Schoolwiki സംരംഭത്തിൽ നിന്ന്

{

വഴിതെറ്റുന്ന യുവതലമുറ      
ഇന്നത്തെ സമൂഹത്തിൽ കുറ്റകൃത്യങ്ങൾ അതിക്രമിച്ചു വരുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഈ ലോകത്ത് വ്യാപകമായി കൊണ്ടിരിക്കുന്ന ലഹരി ഉപയോഗം,  മോശമായ കൂട്ടുകെട്ട്,  ഇന്റർനെറ്റ് ഉപയോഗം മുതലായവയാണ്. യുവതലമുറ വഴിതെറ്റാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് ഇന്റർനെറ്റ് വഴിയും സ്മാർട്ട്ഫോൺ വഴിയുമാണ്. ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം അത്യാഗ്രഹം മൂലം പണത്തിനുവേണ്ടി എന്തും ചെയ്യുന്നവരെ നമുക്ക് ഇന്ന് കാണാം. വാശിയും വൈരാഗ്യവും മനസ്സിലുള്ള കുട്ടികളാണ് യുവതലമുറയിൽ കൂടുതലും. കൊലപാതകംവരെ ചെയ്യുന്ന തലമുറയെയാണ് നമുക്കിന്ന് കാണാൻ സാധിക്കുന്നത്. കൊലപാതകം വരെ സ്വന്തം ആഗ്രഹം സാധിക്കാൻ വേണ്ടി ചെയ്യുന്നു. ചെറിയ വരുമാനത്തിൽ അടങ്ങാത്ത സ്വപ്നങ്ങളാണ് യുവതലമുറയ്ക്ക്. പണവും സുഖസൗകര്യങ്ങളും വേണമെന്നാണ് യുവതലമുറയുടെ ലക്ഷ്യം. യുവതലമുറയ്ക്ക് ബഹുമാനവും ആദരവും  നഷ്ടമായി കൊണ്ടിരിക്കുകയാണ്. മാതാപിതാക്കളുമായി അടുത്തിടപഴകുന്ന കുട്ടികൾ യുവതലമുറയിൽ കുറവാണ്. ചെറിയ കുട്ടികൾക്ക് പോലും ഭക്ഷണം കഴിക്കാൻ സ്മാർട്ട് ഫോൺ വേണം. കുട്ടികളുടെ കയ്യിൽ പത്ത് വയസ്സ് തികയുമ്പോൾ തന്നെ സ്മാർട്ട്ഫോൺ വാങ്ങി നൽകും. കുട്ടികൾ പഠിക്കുക ഇല്ല. മാതാപിതാക്കൾ ജോലി കഴിഞ്ഞു വരുമ്പോൾ അവർ ഫോൺ നോക്കിയിരിക്കും. കുട്ടികളുടെ സുഖസൗകര്യങ്ങൾ നാം കാരണം നഷ്ടമാകരുത് എന്ന ചിന്ത വരുന്ന  മാതാപിതാക്കൾ കുട്ടികൾക്ക് ഫോൺ സ്വന്തമായി വാങ്ങി നൽകും. ഇങ്ങനെ വളർന്നു വരുന്ന കുട്ടികൾക്ക് ആരോടും അടുപ്പമില്ല. അതുകൊണ്ട് തന്നെയാണ് കുട്ടികൾക്ക് ആദരവും ബഹുമാനവും ഇല്ലാത്തത്. മുതിർന്നവർ വന്നാൽ കുട്ടികൾ എഴുന്നേൽക്കുകയില്ല. അവർ ഫോൺ നോക്കിയിരിക്കും. അങ്ങനെ ഒറ്റക്കൊരു ജീവിതം തന്നെയാണ് യുവതലമുറയുടെ ഇഷ്ടം. അവർ പറയുന്നത് വാങ്ങി കൊടുത്തില്ലെങ്കിൽ അവർ സ്വന്തം അച്ഛനെയും അമ്മയെയും കൊന്ന് അവരുടെ ആഗ്രഹം നടത്താൻ അവർ പ്രയത്നിക്കും,  അല്ലെങ്കിൽ അവർ പണം മോഷ്ടിക്കും,  അല്ലെങ്കിൽ ആത്മഹത്യ ചെയ്യാൻ പോലും മടിയില്ലാത്ത കുട്ടികളാണ് ഇന്ന് വളർന്നു വരുന്നത്. ബന്ധങ്ങൾക്ക് പോലും വിലയില്ല എന്നകാര്യം വ്യക്തമാവുകയാണ്. ലഹരിക്കടിമപ്പെട്ട കുട്ടികളെയും നമുക്ക് ഇന്നു കാണാം. നല്ല കുട്ടികളെ ലഹരിമരുന്ന് അടിമയാക്കും. പിന്നെ അവർക്ക് അത് കിട്ടിയില്ലെങ്കിൽ അവരുടെ മാനസികനില തെറ്റും. പിന്നെ അവർ എന്താണ് ചെയ്യുന്നതെന്ന് അവർക്കുപോലും അറിയില്ല. ഇതിൽ നിന്നും ഒരു മോചനം ലഭിക്കണമെങ്കിൽ തീർച്ചയായിട്ടും മാതാപിതാക്കൾ ആദ്യം നന്നാകണം. കാരണം മക്കൾ ആവശ്യപ്പെടുന്നത് വാങ്ങി കൊടുക്കുവാൻ താല്പര്യപ്പെടുന്നു. അവർ ആവശ്യപ്പെടുന്നത് വാങ്ങി കൊടുക്കുവാനുള്ള സാമ്പത്തികം ചിലപ്പോൾ നമുക്ക് ഉണ്ടാകില്ല. കുട്ടികളെ ചെറുപ്പത്തിൽതന്നെ ചിട്ടയോടുകൂടി വളർത്തണം. അങ്ങനെയേ ഈ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക  യുള്ളൂ....... 
               
അനാൻ ഷാ വി.എസ്
5D എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം