അറിയുക മർത്യാ നീ ഭയക്കു മാ,
മാരിയും നാം അറിയുന്നു...
നിൻ്റെ കർമ്മത്തെ ഇന്ന്,
എൻ്റെ ധർമ്മം ഭയക്കുന്നു...
നീ... അടക്കിവാഴുന്ന ലോകം,
നാം മടുത്തു...
നീ ധർമ്മത്തെ അധർമ്മം കൊണ്ടടക്കിയിരുന്നു.
നീ ആരാധിക്കുന്ന ഈ എൻ്റെ-
പേരിലും കൊല്ലും കൊലയും......
ഉണരുന്ന നിന്നിലെ ഉൾഭയം,
നീ തിരിച്ചറിയണം ലോകത്തെ,
മഹാമാരിയിൽ നീ തനിച്ചായിരിക്കുന്നു.
അടങ്ങണം നിൻ്റെ അത്യാർ ത്തി,
അടങ്ങണം നിൻ്റെ അക്രമം,
എന്നിൽ ഒടുങ്ങണം ജാതി ചിന്ത,
നിന്നിൽ നിറയണം മർത്യധർമ്മം.