ഭൂലോകമാകെ ദുരിതം വിതച്ചു
മഹാമാരികൾ മാറി മാറി വന്നു
മാനവലോകം പകച്ചു പോയി
രക്ഷകരായി നന്മ മരങ്ങൾ.. പല വേഷങ്ങളിൽ ദൈവം
മനുഷ്യാവതാരമെടുത്തു,
പരസ്പരത്തിൽ സസ്നേഹം
ഭൂമിയിൽ നാം ജീവിക്കുവാനായി.. നല്ല നാളുകൾക്കായി കാത്തിരിപ്പിൻ
സൂര്യ തേജസ്സുപോലെ മനസ്സിൽ
പ്രതീക്ഷയുടെ പ്രകാശം
അണയാതെ വെക്കുവിൻ സോദരെ.. നമുക്കായി കാലം ഇനിയും കാത്തുനിൽപൂ....