കടലമ്മ പെറ്റ പൈതങ്ങളെ
താൻ തന്നെ വിഴുങ്ങുന്ന
കാലമുണ്ടായോരു കേരളം മരക്കൊമ്പിലെ ഇലപോലെ
അതിവേഗം കൊഴിയുന്ന ജീവിതം
പോറ്റുന്ന മർത്യന്മാർ
പ്രളയം കൊണ്ടുപോയിടങ്ങളിൽ
തളരാതെ നിന്നു ജീവിക്കുന്ന
കേരളത്തിൽ നിപ്പയോ -
കൊറോണയോ മറ്റോ -
വന്നിട്ടു കാര്യമില്ല എന്നതു- തന്നെ സത്യം .
പ്രളയച്ചോര മണക്കുന്ന മണ്ണിൽ -
നിന്നും കൈയുയർത്തി-
പുനർജനിക്കുന്ന കേരളം
ജാതി മത ഭേദ ചിന്തയില്ലാതെ -
ഒരുമയോടെ നിന്നു മാതൃകയാകുന്ന കേരളം
അമ്മയുടെ വയറ്റിൽ പിറന്നതുപോലെതന്നെ ഞാൻ -
കേരളീയനായതിൽ എനിക്ക് അഭിമാനം !
ഓരോ ദുരന്തവും വിതയ്ക്കുന്ന പ്രശ്നങ്ങളെ -
അതിജീവിച്ച് നിന്ന് പുനർജനിക്കുന്ന കേരളം
കേരളം എന്ന വാക്കുകേൾക്കുമ്പോൾ തന്നെ-
നമ്മൾ ആദ്യം ഓർക്കുക പുനർജന്മ്മകാലങ്ങൾ !