എസ്.എൻ.എൽ.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ നല്ല ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല ചിന്തകൾ

അപ്പൂ.... കുട്ടൻ ഉറക്കെ വിളിച്ചു.
 അപ്പു തിരിഞ്ഞു നോക്കിയെങ്കിലും ഒന്നും മിണ്ടിയില്ല. എന്തുപറ്റി നീ പിണങ്ങിയിരിക്കുവാണോ? അതിനും അവൻ മറുപടി പറഞ്ഞില്ല. അപ്പൂനു എന്ത് പറ്റി അമ്മേ അവൻ മിണ്ടുന്നില്ല. അമ്മ പുറത്തെക്കു നോക്കി അതെ അപ്പു അപ്പുറത്ത് ചാമ്പ ചുവട്ടിൽ മിണ്ടാതെ ഇരിക്കുന്നു. അമ്മയ്ക്ക് കാര്യം മനസ്സിലായി. കുട്ടാ .. അപ്പുന്റെ അമ്മ ആശുപത്രിയിൽ അല്ലെ ജോലി ചെയ്യുന്നത്. ഇനി കുറെ നാൾ കഴിഞ്ഞെ വരൂ. അമ്മയെ കാണാത്ത വിഷമത്തിലാണ് അവൻ. അതെന്താ അങ്ങനെ. കുട്ടന് സംശയം തീർന്നില്ല. അത് മോനെ അവന്റ അമ്മ നേഴ്സ് അല്ലേ. ഒത്തിരി രോഗികളെ നോക്കേണ്ടേ. ഇപ്പോൾ കൊറോണ രോഗികളും ഉണ്ട്. അത് കൊണ്ട് അവർക്ക് ഇടയ്ക്ക് പുറത്തിറങ്ങാൻ പറ്റില്ല. അയ്യോ പാവം അപ്പു. കുട്ടന് സങ്കടം ആയി. അവൻ ഓടിപ്പോയി അവനു ഏറ്റവും ഇഷ്ടപ്പെട്ട കളിവണ്ടി എടുത്ത് അപ്പൂനെ വിളിച്ചു. നീ ഇത് കൊണ്ട് പോയി കളിച്ചോ. അപ്പൂനു വിശ്വാസം വന്നില്ല. ഈയിടയ്ക്ക് ഈ വണ്ടിയുടെ കാര്യം പറഞ്ഞ് രണ്ടാളും വഴക്ക് കൂടിയതാണ്. അപ്പു വണ്ടിയും കെട്ടിപ്പിടിച്ചു സന്തോഷത്തോടെ പോയി. അമ്മ പറഞ്ഞു. നന്നായി മോനെ നിനക്ക് ചെയ്യാൻ പറ്റുന്ന നല്ല കാര്യം നീയും ചെയ്യണം. അപ്പുന്റെ അമ്മ നമുക്കും കൂടി വേണ്ടിയാ കഷ്ടപ്പെടുന്നത് . അപ്പോൾ അവരുടെ മോനെ സന്തോഷിപ്പിക്കേണ്ടതു നമ്മുടെയും കൂടി കടമ അല്ലേ..
അതെ എന്ന് കുട്ടൻ തല കുലുക്കി.
 

1C ശ്രീ നാരായണ എൽ പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ