വായനയും കളിയും ശീലമാക്കാം
വായനയും കളിയും കുട്ടികളായ നമ്മുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്. നമ്മുടെ ഭാവനയെ രൂപപ്പെടുത്തുന്നതിന് സഹായകമാണ് വായന. വായനയുടെ മഹത്വം പണ്ടേ കവി കുഞ്ഞുണ്ണി മാഷ് നമ്മോട് ഓതി തന്നു. വായന എന്നത് മാനസിക ഭാവന വളർച്ചയാണേൽ കളിക്കുന്നത് ശാരീരിക വളർച്ച യേയും ബുദ്ധി വളർച്ചയേയും രൂപപ്പെടുത്തുന്നു. കളിക്കുന്നതിലൂടെ നല്ല ആരോഗ്യമുള്ള ശരീരം നമുക്ക് ലഭിക്കും. അതിനാൽ വായനയും കളിയും നല്ല ഗുണങ്ങളിൽ ഉൾപ്പെടും. അതുകൊണ്ട് നല്ല ഗുണം കുട്ടികളായ നമ്മൾ ശീലമാക്കാം...