ഇവിടെയൊരു ഗ്രാമമുണ്ടായിരുന്നു
അവിടെയൊരു പുഴയുണ്ടായിരുന്നു
എങ്ങു പോയെ ?
കുന്നുമണിയോളവും ശേഷിപ്പില്ലിന്നു
കുന്നെങ്ങു പോയെ ?
വിളയില്ല കൊയ്ത്തില്ല തരിശുപാoങ്ങളിൽ
നിറയെ സൗദങ്ങൾ വിളഞ്ഞു നിൽപ്പു
പുഴയെങ്ങു പോയെ?
തെളിനീരിൽ ആ ഓടും ചെറുമീനും തവളകളും
എങ്ങു പോയെ?
കുന്നില്ല, വയലില്ല, പുഴയില്ല
ഗ്രാമമിതൊന്നുമില്ലല്ലോ നമുക്കു ബാക്കി,നമുക്കു ബാക്കി
മഴയില്ല, കുളിരില്ല, പൂവിളി പാട്ടില്ല, പൂന്തേൻ മധുരമില്ല
ഒന്നുമില്ലല്ലോ നമുക്കു ബാക്കി
ഒന്നുമില്ലല്ലോ നമുക്കു ബാക്കി