ലോകമാകെ ഭയം വളർത്തി
ആഞ്ഞടിച്ച വ്യാധിയെ
തടഞ്ഞു നിർത്തുവാൻ
അണിനിരന്നിടാം
കരങ്ങൾ കോർത്തു നിന്നിടാതെ
കൈകൾ കൂപ്പി ചേർന്നിടാം
അകന്നകന്ന് നിന്നിടാം
കൊറോണയെ ചെറുത്തീടാം
കരുതി നാം മുന്നേറിടാം
കൊറോണയോട് പൊരുതീടാം
അതുവരെ .....അതുവരെ .....
പ്രതിരോധമാണ് പ്രതിവിധി
കൈകൾ ഇടയ്ക്കിടെ
കഴുകുവാൻ മറക്കല്ലേ
വീടിനുള്ളിൽ തന്നെ
കഴിവതും ഇരുന്നീടാം