മഴ മഴ മഴ മഴ പെരുമഴ പെയ്യുന്നെ.
കുട കുട കുട കുട പാറുന്നേ.
ചടപട ചടപട പെയ്യുന്നെ.
ആകാശത്തെ കരിം ഭൂതത്താൻ
പാറകൾ കൂട്ടിയിടിക്കുന്നേ. അതുകൊണ്ടിടി മിന്നൽ നാദം കേൾക്കുന്നേ.
കിളികൾ കലപില ചീറി വിളിക്കുന്നെ.
പാടവരമ്പുകൾ അരുവികൾ വഴിയോരങ്ങളും
മഴ വെള്ളത്താൽ നിറ കവിഞ്ഞൊഴുകുന്നേ.