എസ്.എസ്.എച്ച്.എസ് പൊട്ടൻകാട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്

ശുചിത്വം ജീവിതത്തിലെ ഒരു പ്രധാനഗുണമാണ്.വാസ്തവത്തിൽ ഇത് ദൈവികതയുടെ തൊട്ടടുത്തായി കണക്കാക്കപ്പെടുന്ന ഒരു ശീലമാണ്.ഒരു വ്യക്തി സമ്പുഷ്ടമാക്കിയ ഗുണങ്ങളെ ചിത്രീകരിക്കുന്ന ശീലമാണ് ശുചിത്വം. ശുചിത്വം എന്നാൽ ശുദ്ധിയുള്ള അവസ്ഥ അല്ലെങ്കിൽ കാര്യങ്ങൾ വൃത്തിയായി സൂക്ഷിക്കുക എന്നാണ്.ആരോഗ്യത്തിനുള്ള ആദ്യത്തെ കൽപനയാണ് ശുചിത്വം.ശാരീരികവും മാനസികവും ആത്മീകവും പാരിസ്ഥിതികവുമായ ശുചിത്വം അനിവാര്യമാണ്. ആരോഗ്യകരമായ ജീവിതത്തിന്റെ പ്രധാനപടിയാണ് ശുചിത്വം.

               വീട് ആദ്യത്തെ വിദ്യാലയമാണ്.  ശുചിത്വത്തിന്റെ ആദ്യപാഠങ്ങൾ അ വിടെനിന്നു പഠിക്കണം.സ്വയം വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ശുചിത്വത്തിന്റെ ആദ്യപടി.അടുത്ത ഘട്ടം ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുകയാണ്. ശുചിത്വത്തിന്റെ പ്രാധാന്യവും അതു വ്യക്തിയിൽ ചെലുത്തുന്ന സ്വാധീനവും ചെറുപ്പത്തിലേ പഠിച്ചാൽ അത് പിന്നീട് എളുപ്പത്തിൽ പാലിക്കപ്പെടും. ഇതൂ ഒരു വ്യക്തി യിൽ അടിച്ചേൽപ്പിക്കേണ്ടതല്ല.മറിച്ച് ശുചിത്വമുള്ള ഒരു ജീവിതശൈലി രൂപപ്പെടുകയാണ് വേണ്ടത്.


         ജോണ ജോൺസൺ
            6 B

പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= എസ്.എസ് എച്ച് എസ് പൊട്ടൻകാട് > | സ്കൂൾ കോഡ്= 29059