എസ്.എസ്.എച്ച്.എസ്.എസ് വഴിത്തല/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്രന്ഥശാല


വായനയുടെ വിശാലമായ ലോകത്തേക്കു കുട്ടികളെ കൈപിടിച്ചു നടത്താൻ പര്യാപ്തമാണ് സ്കൂൾ ലൈബ്രറി.വിജ്ഞാനവും വിനോദവും പകരാൻ കഴിവുളളതായ ധാരാളം പുസ്തകങ്ങൾ ലൈബ്രറിയിൽ ലഭ്യമാണ്.പുസ്തകങ്ങൾ വായിക്കുന്നതിനായി റീഡിങ്ങ് റൂമുകൾ ഒരുക്കിയിരിക്കുന്നു.വായനാദിനത്തോടനുബന്ധിച്ച് പുസ്തക പൂക്കളമൊരുക്കിയും പ്രശസ്ത സാഹിത്യകാരൻമാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചും ലൈബ്രറി മനോഹരമാക്കുന്നു. ​ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് കുറിപ്പുകൾ തയ്യാറാക്കുന്ന കുട്ടികൾക്കു സമ്മാനവും നല്കി വരുന്നു.