എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സൗകര്യങ്ങൾ

ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾക്കായി വിശാലമായ ക്യാംപസും സൌകര്യപ്രദമായ ക്ലാസ്സ് മുറികളും കംപ്യൂട്ടർ ലാബുകളും സജ്ജീകരിച്ചിരിക്കുന്നു. ഹൈസ്കൂളിൽ 40 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 30 ക്ലാസ് മുറികളുമായി അതിവിശാലമാണ് ഞങ്ങളുടെ സ്കൂൾ. സ്കൂളിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറിക്കായി ആറ് സയൻസ് ലാബുകളും അഞ്ചു കമ്പ്യൂട്ടർ ലാബുകളും ഒരു മാത്‍സ് ലാബും ഉണ്ട്.,ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളും ക്രമീകരിച്ചിട്ടുണ്ട്.ഹൈസ്കൂൾ വിഭാഗത്തിന് മാത്രമായി 3 കംപ്യൂട്ചർ ലാബുകളും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് കണക്ഷനും ഉണ്ട്. സുസജ്ജമായ സയൻസ് ലാബും ലൈബ്രറിയും ലഭ്യമാണ്.കായിക മികവുകൾ പരിപോഷിപ്പിക്കുന്നതിനു ഒരു വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അതോടൊപ്പം കുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കാൻ വേണ്ടി ഒരു ബാഡ്മിന്റൺ കോർട്ട് അതുപോലെ വോളിബാൾ കോർട്ട് എന്നിവ കമ്പസിന്റെ അകത്ത് സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ കളിസ്ഥലത്തോട് ചേർന്ന് വിശാലമായ മൾട്ടി ഫിറ്റ്നസ് ജിമ്നീഷ്യം ഞങ്ങൾക്ക് സ്വന്തമയുണ്ട്. ജിമ്മിൽ ഒട്ടുമിക്ക എല്ലാ ആധുനിക എക്യുപ്മെന്റ്സും ഉണ്ട്. ജിമ്മിനോട് ചേർന്ന് തന്നെ വിശ്രമ മുറിയും സജ്ജീകരിച്ചിട്ടുണ്ട്.സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള ജില്ലാ സ്പോർട്സ് ഹോസ്റ്റൽ 2025 വർഷം ഞങ്ങളുടെ സ്കൂളിന്റെ കായിക മികവിന്റെ അടിസ്ഥാനത്തിൽ അനുവദിച്ചു തരുകയും അവിടെ ഇരുപതോളം കുട്ടികൾ ഹോസ്റ്റലിൽ നിന്ന് കായിക പരിശീലനം നേടുകയും ചെയ്യുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ( കൈറ്റ് )സഹായത്തോടെ ഹയർ സെക്കന്ററി സെക്കന്ററി ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി, ഇതോടൊപ്പം 2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ 40 ക്ലാസ്സ് മുറികളും ഹൈടെക്കാക്കി. 2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്. 2018-19 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കണ്ടറി കമ്പ്യൂട്ടർ ലാബിലേക്കും ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്.കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി എല്ലാ ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. NCC,JRC,SCOUT AND GUIDES , LITTILE KITES എന്നീ ക്ലബ്ബുകൾ ഉത്സാഹത്തോടെ സ്കൂളിൽ പ്രവർത്തിക്കുന്നു. ഓരോ ക്ലബ്ബിനും വ്യത്യസ്ത റൂമുകൾ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ ഒട്ടേറെ കുട്ടികൾ NCC യിൽ നിന്നും വ്യത്യസ്ത ദേശീയ ക്യാമ്പുകളിൽ പങ്കെടുക്കുകയും നേട്ടങ്ങൾ സംഭാതിക്കുകയും ചെയ്തു. റൊട്ടോറ്റിക്സ്, AI, തുടങ്ങിയ ആധുനിക it മേഖലയിൽ കുട്ടികൾക്ക് അവബോധം ലഭിക്കാൻ ലിറ്റിൽ kites യൂണിറ്റ് സാധാ പ്രവർത്തിക്കുന്നുണ്ട്.ഞങ്ങളുടെ സ്കൂളിലെ ഹരിത ക്ലബ്ബിന്റെയും NSS യൂണിറ്റിന്റെയും നേതൃത്വത്തിലുള്ള പച്ചതുരുത്ത് സംസ്ഥാന തലത്തിൽ അംഗീകാരം നേടുകയും 2025 ലെ ഏറ്റവും നല്ല പച്ചതുരുത്തിനും അത് സജ്ജമാക്കിയ അധ്യാപകനും സർക്കാരിൽ നിന്നും അവാർഡ് ലഭിച്ചു.വിശാലമായ ലൈബ്രറിയിൽ 3000ൽ അധികം പുസ്തക ശേഖരണമുണ്ട് അതോടൊപ്പം ഓരോ ബുക്കുകളും അവയുടെ സ്വഭാവമനുസരിച്ച് വ്യത്യസ്ത അലമാരകളിലായി ഒരുക്കി വച്ചിട്ടുമുണ്ട്.ലൈബ്രറിയോട് ചേർന്ന് തന്നെ ഓഡിയോ വിഷ്വൽ റൂമും കുട്ടികൾക്കും അധ്യാപകർക്കും ഹയർ സെക്കന്ററി ബ്ലോക്കിൽ സജ്ജമാക്കിയിട്ടുണ്ട്.

പരിസ്ഥിതി സൗഹൃദ ക്യാമ്പസാണ് ഞങ്ങളുടേത്. വ്യത്യസ്ത മാലിന്യങ്ങൾ നിക്ഷേപിക്കാൻ വ്യത്യസ്ത വേസ്റ്റ് ബിന്നുകൾ വ്യത്യസ്ത സ്ഥലങ്ങളിലായി വച്ചിട്ടുണ്ട്. ഇടവിളയായി കൃഷിച്ചെയ്യുന്ന പച്ചക്കാറിത്തോട്ടം ഞങ്ങളുടെ സ്കൂളിന്റെ പ്രത്യേകതയാണ്. അതിനാൽ തന്നെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിന് ഈ ജൈവ പച്ചക്കറി തന്നെ ഉപയോഗിക്കുന്നു. ഓരോ പച്ചക്കറി സീസണ് ശേഷവും വ്യത്യസ്ത പൂകളാൽ ക്യാമ്പസ്സിനെ അലങ്കരിക്കാറാണ് പതിവ് അതിനാൽ ഇപ്പോഴും സ്കൂൾ ഗ്രീൻ ക്യാമ്പസായി നിലനിൽക്കുന്നു.24 മണിക്കൂറും ശുദ്ധീകരിക്കുന്ന ഫിൽറ്റർ ചെയ്ത ശുദ്ധജലം ലഭ്യമാക്കാൻ 4 ഓട്ടോമാറ്റിക് വാട്ടർ ഫിൽറ്ററുകളും അതോടൊപ്പം ഫിൽറ്റർ ടാങ്കുകളും സ്കൂളിന്റെ പ്രത്യേകതയാണ്.വിശ്രമവേളയിൽ കുട്ടികൾക്ക് ഇരിക്കാൻ ഓരോ തണൽ മരങ്ങൾക്ക് ചുവടെയും പ്രത്യേകം ഇരിപ്പിടങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. അംഗവൈകല്യങ്ങൾ നേരിടുന്ന കുട്ടികൾക്കും അധ്യാപകർക്കും വേണ്ടി കോണിപ്പടികളോടൊപ്പം തന്നെ നിർപ്പായ വീൽചെയറുകൾ കേറാവുന്ന വിധത്തിൽ പ്രഥലങ്ങളും അംഗപരിമിത സൗഹൃദ ടോയ്‌ലെറ്റുകളും സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്.പഠനവൈകല്യങ്ങൾ നേരിടുന്ന കുട്ടികളെ പരിശീലിപ്പിക്കാൻ പ്രത്യേകം അധ്യാപികയും അവർക്ക് പഠനത്തിനാവിശ്യമായ പ്രത്യേക ക്ലാസ്സ്‌ മുറിയും പഠന സാമകിരികളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. സമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി കൈത്താങ്ങ് പദ്ധതിയും സ്കൂളിൽ നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമായി വീടില്ലാത്ത കുട്ടികൾക്കായി എട്ടോളം വീടുകൾ ഇതിനകം വിദ്യാർത്ഥികളും അധ്യാപകരും പി ടി എ യും കൂടിച്ചേർന്ന് നിർമ്മിച്ചു നൽകി.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് പി.റ്റി.എ യുടെ മേൽ നോട്ടത്തിൽ സ്കൂൾബസ്സ് സർവ്വീസും നടത്തുന്നുണ്ട്.കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. ആധുനികമായ പാചകപ്പുരയിലാണ് കുട്ടികൾക്കുള്ള ഭക്ഷണം വൃത്തിയായും,രുചികരമായും തയ്യാർ ചെയ്യുന്നത്.പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം