എസ്.എച്ച്.ജി.എച്ച്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

നാം പാലിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നുതന്നെയാണ് ശുചിത്വം.പരിസരശുചിത്വവും വ്യക്തിശുചിത്വവും നാം ഒരുപോലെ പാലിക്കേണ്ടതുണ്ട് . വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട് . അവ കൃത്യമായി പാലിച്ചാൽ നിരവധി പകർച്ചവ്യാധികളെയും ജീവിതശൈലി രോഗത്തെയുംനല്ലൊരു ശതമാനം തടയാൻ കഴിയും.

വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക. ഭക്ഷണത്തിനുമുൻപും പിൻപും കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുക. അതുമൂലം വയറിളക്കരോഗങ്ങൾ,വിരകൾ,പകർച്ചപനി തുടങ്ങിയവയെ നമുക്ക് അതിജീവിക്കാൻ കഴിയും. പൊതുസ്ഥലങ്ങളിലെ സമ്പർക്കത്തിന്ശേഷം നിർബന്ധമായും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകാവുന്നതാണ് . മഹാമാരികൾക്ക് കാരണമാവുന്ന വൈറസുകളിൽ നിന്ന് രക്ഷനേടാൻ ഇത് നമ്മെ സഹായിക്കും. കോവിഡ് -19 എന്ന വൈറസ് പടർന്ന് പിടിപ്പെട്ടത് ഇത്തരമൊരു ശുചിത്വം പാലിക്കാ ത്തതുകൊണ്ടുതന്നെ.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാലകൊണ്ടോ,മാസ്ക്ക് ഉപയോഗിച്ചോ മൂക്കും,വായും പൊത്തിപ്പിടിക്കുക. ഇത് വായ്ക്കുള്ളിലെ രോഗാണുക്കൾ പുറത്ത് കടക്കാതിരിക്കുന്നതിന് സഹായിക്കും. ശുചിത്വം പാലിക്കുമ്പോൾ നല്ല ആരോഗ്യവും നമുക്ക് ലഭിക്കും. ശുചിത്വവും ആരോഗ്യവുമുള്ള നല്ലൊരു സമൂഹത്തെ നമുക്ക് സൃഷ്ടിക്കാം

റോസ് മേരി പി.ജെ
8 A എസ്.എച്ച്. ജി.എച്ച്.എസ്. മുതലക്കോടം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം