എസ്.എച്ച്.എസ്. മൈലപ്ര/അക്ഷരവൃക്ഷം/ശുചിത്വം അറിവ് നൽകും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം അറിവ് നൽകും

ഏഴാം ക്ലാസ്സിലെ ക്ലാസ് ലീഡർ ആയിരുന്നു അശോക്. ക്ലാസ്സ്‌ അദ്ധ്യാപകന് ക്ലാസ്സിലെ എല്ലാ കുട്ടികളും എല്ലാദിവസവും പ്രാർത്ഥനയിൽ പങ്കെടുക്കണം എന്നത് നിർബന്ധമായിരുന്നു. പങ്കെടുത്തവരുടെ പേര് പറയണം എന്നും പറഞ്ഞിരിന്നു. അശോക് പ്രാർത്ഥനയിൽ എല്ലാവരും പങ്കെടുത്തിട്ടുണ്ടോ എന്ന് എണ്ണിതിട്ടപ്പെടുത്തുകയായിരുന്നു. അപ്പോൾ ഒരാൾ മാത്രം ഇല്ല അത് മുരളിയായിരുന്നു പ്രാർത്ഥന കഴിഞ്ഞ് ക്ലാസ്സിൽ ചെന്നപ്പോൾ അശോക് മുരളിയെ വിളിച്ചുചോദിച്ചു : “നീ എന്താ പ്രാർത്ഥനയിൽ പങ്കെടുക്കാഞ്ഞത് ?" മുരളി കാരണം പറയാൻ തുടങ്ങിയതും അധ്യാപകൻ ക്ലാസിൽ വന്നതും ഒരു പോലെയായിരുന്നു. അധ്യാപകൻ അശോകിനോട് ചോദിച്ചു. "ഇന്ന് ആരൊക്ക പ്രാർത്ഥനയിൽ പങ്കെടുത്തില്ല"

അശോക് എഴുന്നേറ്റ് പറഞ്ഞു മുരളി ഒഴികെ എല്ലാവരും പങ്കെടുത്തു. അധ്യാപകൻ മുരളിയോട് ചോദിച്ചു, " നീ ഇന്ന് പ്രാർത്ഥനയിൽ പങ്കെടുത്തില്ലേ?" മുരളി പറഞ്ഞു ,"സർ, ഇന്ന് ഞാൻ പ്രാർത്ഥനയിൽ പങ്കെടുത്തില്ല". മുരളിക്ക് ഇപ്പോൾ ശിക്ഷ കിട്ടും എന്ന് നോക്കി മറ്റു കുട്ടികൾ പരസ്പരം ചിരിക്കുകയായിരുന്നു. കാരണം മുരളി നല്ല കുട്ടിയാണ് , പഠിക്കും, നല്ല കൈയക്ഷരം ആണ്. കുട്ടികൾ മുരളിയെ അസൂയയോടെ നോക്കി. അധ്യാപകൻ മുരളിയോട് കാരണം ചോദിച്ചു. മുരളി കാരണം പറഞ്ഞു സാർ ഞാൻ ഇന്ന് പ്രാർത്ഥനയ്ക്ക് മുൻപ് തന്നെ ക്ലാസ്സിൽ വന്നിരുന്നു. ഞാൻ നോക്കിയപ്പോൾ ക്ലാസ് എല്ലാം പൊടിയും ചവറും ആണ് . കുട്ടികൾ എല്ലാം നേരത്തെ തന്നെ പ്രാർത്ഥനയ്ക്ക് പോയിരുന്നു. അപ്പോൾ എനിക്ക് മനസ്സിലായി ഇന്ന് ക്ലാസ് വൃത്തിയാക്കണ്ടവർ പ്രാർത്ഥനയ്ക്ക് പോയിരിക്കുകയാ. ഞാൻ ക്ലാസ് തൂത്തുവാരി ചപ്പുചവറുകൾ പറക്കി കളഞ്ഞു

അപ്പോഴേക്കും പ്രാർത്ഥന അവസാനിച്ചിരുന്നു. സാർ ക്ലാസ് വൃത്തിയാക്കിയാൽ കുട്ടികൾ പഠിക്കുമ്പോൾ മനസ്സിലാവുകയുള്ളൂ എന്ന് സാർ തന്നെ പറഞ്ഞിട്ടില്ലേ? പരിസരവും, ക്ലാസും, വീടും വൃത്തിയാക്കണമെന്നും. അതുകൊണ്ടാണ് എനിക്ക് ഇന്ന് പ്രാർഥനയിൽ പങ്കെടുക്കാൻ സാധിക്കാഞ്ഞത്. ഞാൻ ചെയ്തത് തെറ്റാണെങ്കിൽ എന്നെ ശിക്ഷിക്കാം,.

അധ്യാപകൻ പറഞ്ഞു മുരളി ചെയ്തതിൽ ഒരു തെറ്റുമില്ല

നല്ല കാര്യങ്ങൾ ചെയ്യുന്നവരെ ശിക്ഷിക്കുവാൻ പാടില്ല

ആവണി പി മോനായി
8 C എസ്. എച്ച്. എച്ച്. എസ്. എസ്, മൈലപ്ര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ