പരിസ്ഥിതി

ഇന്ന് ലോകത്താകമാനം പരിസ്ഥിതി കാത്തുസൂക്ഷിക്കുന്നത് ഒരു വലിയ വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്. മനുഷ്യൻ തന്റെ സ്വാർത്ഥതയ്ക്കും താൽപര്യത്തിനും വേണ്ടി പരിസ്ഥിതിയെ വളരെയധികം ചൂഷണം ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. നല്ല ഒരു ആവാസവ്യവസ്ഥയും വിഷം കലരാത്ത ഒരു പരിസ്ഥിതിയും വാർത്ത് എടുക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്.

പരിസ്ഥിതി നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ് മാലിന്യ നിർമ്മാണം. അന്തരീക്ഷ മലിനീകരണത്തിന് പ്രധാന വെല്ലുവിളിയാണ്. വാഹനങ്ങൾ വർദ്ധിക്കുന്നതും ഫാക്ടറികളിൽ നിന്ന് വരുന്ന പുകയും. ഇത് നിയന്ത്രിക്കുന്നത് നമ്മൾ വളരെയധികം ശ്രദ്ധിക്കണം. വാഹനങ്ങൾ വളരെയധികം നിരത്തിൽ ഇറങ്ങുന്നതും വളരെയധികം പഴകിയ വാഹനങ്ങൾ ഉപയോഗിക്കുന്നതും നമ്മൾ നിയന്ത്രിക്കണം.

നല്ല നിലങ്ങൾ നികത്തി കെട്ടിടങ്ങൾ പണിയുന്നതും പരിസ്ഥിതി നേരിടുന്ന ഒരു വലിയ പ്രശ്നമാണ്. നിലം നികത്തുന്നത് മൂലം ആവാസ്ഥ വ്യവസ്ഥ ആകമാനം തകിടം മറിയുന്നു. ജീവിതം നശിച്ചു ഇല്ലാതായി പോകുന്നു. ആയതിനാൽ ഈ രീതിയിലുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യമാണ്. നമ്മൾ കുട്ടികൾ ആവാസവ്യവസ്ഥയും പരിസ്ഥിതിയും കാത്തുസൂക്ഷിക്കുവാൻ ഒരുമിച്ചു പ്രവർത്തിക്കാം.

വനത്തിലെ മരങ്ങൾ വെട്ടി നശിപ്പിക്കുന്നതിൽ നല്ല പരിസ്ഥിതി വ്യവസ്ഥയെ വളരെയധികം പ്രതികൂലമായി ബാധിക്കുന്നു. പ്രകൃതിയുടെ സുഗമമായ പ്രവർത്തനത്തിന് ഇത് തടസ്സമാവുന്നു. ആയതിനാൽ നല്ല പരിസ്ഥിതി വളർത്തിയെടുക്കുന്നതിന് നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം

ജ്യോതിസ് അന്ന ജോൺ
9 B എസ്. എച്ച്. എച്ച്. എസ്. എസ്, മൈലപ്ര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം