ആ കാലത്ത് കൃഷ്ണൻ നായർക്ക് അദ്ദേഹത്തിന്റെ തറവാടിനടുത്ത് ( ചെർപ്പുളശ്ശേരി നെല്ലായിൽ) ഇരുമ്പാലശ്ശേരി യുപി സ്കൂൾ ഉണ്ടായിരുന്നു നടന്നിരുന്ന ആ സ്കൂളിനെ കണക്കാക്കി അന്നത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അച്ഛനെ പെരിന്തൽമണ്ണയിലും അതുപോലൊരു സ്കൂൾ നടത്തുവാൻ നിർബന്ധിച്ചതിന്റെ ഫലമാണ് പുറം വളപ്പിൽ 1948 ജനുവരിയിൽ ഉദയം കൊണ്ട സരോജിനി മെമ്മോറിയൽ യുപി സ്കൂൾ ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. കുറഞ്ഞ ഫീസ് ആണ് ഉണ്ടായിരുന്നത്. അച്ഛൻ ഇരുമ്പാലശ്ശേരി യുപി സ്കൂളിലെ പ്രഗൽഭനായ കേലുണ്ണി നെടുങ്ങാടി (എല്ലാ ചിലവും കൊടുത്ത്) ഹെഡ്മാസ്റ്റർ ആയി നിയമിച്ചു നിർഭാഗ്യവശാൽ അധികകാലം അദ്ദേഹത്തിന് ആസ്ഥാനം തുടരുവാൻ കഴിഞ്ഞില്ല. കൃഷ്ണൻ നായർക്കും സ്ഥാനം ഒഴിയേണ്ടി വന്നു. അദ്ദേഹത്തിന്റെ (ഞങ്ങളുടെ അമ്മ) അമ്മുക്കുട്ടി അമ്മയായിരുന്നു 2006 ൽ അവരുടെ മരണം വരെ മാനേജർ. നെടുങ്ങാടി മാസ്റ്റർക്കുശേഷം പങ്കു മാസ്റ്ററും ബാലകൃഷ്ണൻ മാസ്റ്ററും പ്രധാന അധ്യാപകരായി. ബാലകൃഷ്ണൻ മാസ്റ്റർ സർവീസിൽ നിന്നും വിരമിക്കുന്നതുവരെ അനവധി കാലം പ്രധാന അധ്യാപകനായിരുന്നു. മറ്റ് അധ്യാപകരായിരുന്നു സി.ടി മാസ്റ്റർ, സി ദേവകി ടീച്ചർ, നാരായണിക്കുട്ടി ടീച്ചർ, മേരി ടീച്ചർ, നാരായണൻ നമ്പൂതിരി. ഇവരാരും ഇന്ന് ജീവിച്ചിരിപ്പില്ല.

പഴയകാലത്ത് യുപി സ്കൂളുകളിൽ എട്ടാം ക്ലാസിൽ പൊതുപരീക്ഷ (ഇഎസ്എൽസി) ആയിരുന്നു. പ്രയാസമുള്ളത് ആയതുകൊണ്ട് കുട്ടികൾ എട്ടാം ക്ലാസിൽ എത്തിയാൽ ഹൈസ്കൂളിലേക്ക് മാറുവാൻ ശ്രമിക്കുമായിരുന്നു. കേരള സംസ്ഥാനം എല്ലാ സ്കൂളിനും ഒരേ തരം പരീക്ഷയും ആക്കി. ബാലൻ മാസ്റ്റർ സർവീസിൽ നിന്നും വിരമിച്ചപ്പോൾ നാരായണിക്കുട്ടി ടീച്ചറും സൗദാമിനി ടീച്ചറും പ്രധാന അധ്യാപകരായി പിന്നീട് ദേവകി ടീച്ചർ പ്രധാന അധ്യാപികയായി. അതിനുശേഷം രത്നാവതി ടീച്ചർ (മണി ടീച്ചർ ) നീണ്ടകാലം എച്ച്എം ആയി. പിന്നീട് സുലോചന ടീച്ചർ, വിജയ് കേശവൻ മാസ്റ്റർ, ജയകൃഷ്ണൻ മാസ്റ്റർ,സുജാത ടീച്ചർ എന്നിവരും പ്രധാന അധ്യാപകരായിരുന്നു. ഇപ്പോഴത്തെ എച്ച് എം സിന്ധു ടീച്ചറാണ്. സ്കൂളിനടുത്ത് ആയി മറ്റു സ്കൂളുകൾ കൂടുതൽ പ്രൗഢിയോടെ ഉയർന്നതും ഹൈസ്കൂളിൽ എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം കൊടുക്കുവാൻ തുടങ്ങിയതും അപ്പർ പ്രൈമറി മാത്രമുള്ള ശുഷ്കിക്കാൻ കാരണമായി. പൂർവ്വ അധ്യാപകരും അടുത്തുള്ള നല്ലവരായ നാട്ടുകാരും ഈ വിദ്യാലയവും പഴയ എത്തുമെന്നാണ് ഞങ്ങളുടെ വിശ്വാസം. ബന്ധപ്പെട്ട എല്ലാവർക്കും മാനേജ്മെന്റിന്റെ ആശംസകൾ. തുടർന്നും നിങ്ങളുടെ പ്രതീക്ഷിക്കുന്നു.