ഇത് അതിജീവനത്തിൻെറ നാളുകൾ
ഒന്നിച്ചു പൊരുതേണ്ട നാളുകൾ
തളരാതെ പതറാതെ
പൊരുതേണ്ട നാളുകൾ
ഈ ലോക രാഷ്ട്രങ്ങൾ
മാനവർ സ്നേഹിതർ
ഒന്നിച്ചു നിൽക്കേണ്ട നാളുകൾ.
പലവിധ വ്യാധികൾ കണ്ടു നാം
അതിജീവനത്തിൽ വളർന്നു നാം
പൊരുതണം പൊരുതി തോല്പിക്കണം
വേരോടെ പിഴുതെറിയണം ഇന്നിന്റെ
വൈരിയാം വൈറസിനെ
ഇനിയും പൊരുതണം
വർഗ്ഗ വർണ്ണ മത ഭേദമെന്യേ.
നമുക്കായ് പൊരുതി മരിച്ചവർക്കെല്ലാം
നേരുന്നു ശതകോടി പ്രണാമങ്ങൾ
പാഠമാക്കാം വൈറസിൻ സാന്നിധ്യം
ഒന്നിച്ചു നില്ക്കാം തളരാതെ പതറാതെ
ഈ നല്ല സുന്ദര സൃഷ്ടഭൂമി
എന്നെന്നും നമ്മുടെ തലമുറ കാണുവാൻ.