എസ്.എം.എച്ച്.എസ് മരിയാപുരം/സോഷ്യൽ സയൻസ് ക്ലബ്ബ്
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
വിദ്യാർത്ഥികളിൽ സാമൂഹികാവബോധം വളർത്തുവാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾ കൂടുതലും നടക്കുന്നത് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ലൂടെയാണ്. ശരിയായ സാമൂഹിക കാഴ്ചപ്പാടും പാരിസ്ഥിതിക അവബോധവും വളർത്തുന്നതിനു ഉതകുന്ന ധാരണകൾ, മനോഭാവങ്ങൾ, മൂല്യങ്ങൾ എന്നിവ കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു. കോവിഡ് 19 ഉം അതിൻറെ വകഭേദങ്ങൾ ആയ ഡെൽറ്റ, ഓമൈക്രോൺ മുതലായവയും ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി ഇപ്പോൾ കുട്ടികളുടെ വിദ്യാഭ്യാസം ആധുനിക ദൃശ്യ ശ്രവ്യ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തി മുടക്കം വരാതെ നടത്തുമ്പോൾ സാമൂഹ്യശാസ്ത്ര ക്ലബ്ബ് അതിൻറെ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടു കൊണ്ടുപോകുന്നു.
വിവിധ ദിനാചരണങ്ങളുടെ ഭാഗമായി പ്രസംഗ മത്സരം, ക്വിസ്, ഉപന്യാസ രചന, വീഡിയോ തയ്യാറാക്കൽ, പോസ്റ്റർ നിർമ്മാണം, മുദ്രാവാക്യങ്ങൾ തയ്യാറാക്കൽ എന്നീ മത്സരങ്ങൾ നടത്തി. ഹിരോഷിമ ദിനാചരണത്തിന് ഭാഗമായി ഒറിഗാമി കൊക്ക് നിർമ്മാണം, സ്വാതന്ത്ര്യ ദിനാചരണത്തിൻറെ ഭാഗമായി ദേശീയ പതാക നിർമ്മാണം, ദേശീയ ഗാനാലാപനം, ആൽബം തയ്യാറാക്കൽ തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ പ്രച്ഛന്നവേഷം, ഗാന്ധിസൂക്തങ്ങൾ ശേഖരിക്കൽ എന്നീ മത്സരങ്ങൾ നടത്തി. റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ ഭരണഘടനയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ കുട്ടികൾക്ക് പകർന്നു കൊടുക്കാൻ സെമിനാർ സംഘടിപ്പിച്ചു.
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ പ്രവർത്തനങ്ങൾക്ക് ശ്രീമതി ഗ്രേസിക്കുട്ടി K . G (HST), ശ്രീമതി ആൻസി തോമസ് (UPST) തുടങ്ങിയവർ നേതൃത്വം നൽകുന്നു.