എസ്.എം.എച്ച്.എസ് മരിയാപുരം/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

വ്യക്തിത വികസനത്തിലൂടെ സാമൂഹിക വളർച്ച എന്ന ലക്ഷ്യത്തോടെ മരിയാപുരം സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂൾ NSS 2021-2022 വർഷം നടത്തിയ പ്രവർത്തനങ്ങളുടെ ചെറു വിവരണം. കോവിഡ് മഹാമാരി നമ്മളെ പ്രതിസന്ധിയിലാക്കിയ ഈ കാലത്ത് മാസ്ക് നിർമിച്ചു നൽകൽ, ഹരിത ഗ്രാമത്തിൽ ശുചീകരണം, കോവിഡ് വ്യാപനം സംബന്ധിച്ച വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവയിലൂടെ സാമൂഹിക പ്രശ്‌നങ്ങളിൽ സജീവമായി പങ്കെടുക്കുവാൻ NSS പ്രവർത്തകർക്ക് സാധിച്ചു.

      അടുക്കള തോട്ടം, പ്ലാന്തണൽ കൂട്ടം മുതലായ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് കൃഷിയുടെ മാഹാതമ്യം മനസിലാക്കുവാനും, പച്ചക്കറി ഉത്പാദനത്തിൽ ഭക്ഷ്യ സ്വയം പര്യാപ്തത നേടിയെടുക്കുവാനും സാധിച്ചു. വീടും പരിസരവും ക്രത്യമായ ഇടവേളകളിൽ ശുചീകരിക്കുന്ന തിലൂടെ വ്യക്തിശുചിത്വം റെയും സാമൂഹിക ശുചിത്വത്തിനും പ്രാധാന്യം മനസ്സിലാക്കുന്നതിൽ കുട്ടികൾക്ക് സാധിച്ചു. മഴക്കുഴി നിർമ്മാണം മാലിന്യസംസ്കരണം പ്രവർത്തനങ്ങളിലൂടെ ഭാവിയിലേക്ക് കരുതി വാക്കേണ്ടതിന്റേ പ്രാധാന്യം കുട്ടികൾ മനസ്സിലാക്കി

       ഒരു വർഷത്തെ ഇടവേളക്ക് ശേഷം നടത്തിയ ഏകദിന ക്യാമ്പ് കുട്ടികൾക്ക് മറക്കുവാൻ ആകാത്ത ഓർമ്മകൾ സമ്മാനിച്ചു തനതിടം, പച്ചക്കറിതൈ നിർമ്മാണം, സീഡ് ബോൾ നിർമ്മാണം എന്നീ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ കൃഷിയുടെ പ്രാധാന്യം എത്രമാത്രം ഉണ്ട് എന്ന് ഈ ക്യാമ്പിലൂടെ മനസ്സിലായി ഉദ്ബോത് സർവേയിലൂടെ വയോധികർ ഓർമ്മക്കുറവ് കൊണ്ട് അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കി.

         ക്യാമ്പസ് പ്രവർത്തനങ്ങൾ വിവിധ ബോധവൽക്കരണ ക്ലാസുകൾ കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികളുടെ സമസ്തമേഖലയിലും ഉള്ള വികസനം സാധ്യമാക്കുന്നതിൽ 2021- 22 വർഷത്തെ എൻഎസ്എസ് പ്രവർത്തനങ്ങളിലൂടെ സാധിച്ചു എന്നത് നിസ്സംശയം പറയാൻ സാധിക്കും. മനസ്സ് നന്നാവുന്നതിലൂടെ വ്യക്തിയും വ്യക്തിയിലൂടെ ഈ സമൂഹവും നന്നാവട്ടെ.

NSS Coordinator : Cessil Jose HSST Jr Commerce