എസ്. ആർ. ജെ. എ. എൽ. പി. എസ്. ഈശ്വരമംഗലം/ചരിത്രം
പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിൽ ഈശ്വരമംഗലം പ്രദേശത്ത് 1951 ൽ സ്ഥാപിതമായ എയിഡഡ് എൽ.പി.വിദ്യാലയം തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ ഇടത്തരം കർഷകരുടേയും സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾ ഉൾപ്പെട്ട ഒരു പ്രദേശത്തിന് അറിവിന്റെ ദീപം പകർന്ന് കൊടുത്ത്ക്കൊണ്ട് 70 വർഷമായി പ്രവർത്തിച്ച് വരുന്നു.സാമൂഹിക പങ്കാളിത്തത്തോട് കൂടിയുള്ള സ്കൂൾ വികസനം എന്ന ലക്ഷ്യം വെച്ച് പൂർവ്വ വിദ്യാർത്ഥികൾ, പി.ടി.എ, മാനേജർ, നാട്ടുക്കാർ എന്നിവരുടെ കൂട്ടായ്മയിലൂടെ വിദ്യാലയ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നു.പൊതു പങ്കാളിത്തത്തോടെയുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പരമാവധി അവസരങ്ങൾ കണ്ടെത്തുന്ന സമീപനമാണ് പൊതുവിൽ സ്വീകരിച്ചിട്ടുള്ളത്.വിവിധ ആഘോഷങ്ങൾ, ദിനാചരണങ്ങൾ , സാമൂഹ്യ വീക്ഷണത്തോടെയുള്ള നൂതന പ്രവർത്തനങ്ങൾ എന്നിവ ജനകീയമായി ഏറ്റെടുക്കുന്നതിലൂടെ ശ്രദ്ധേയമായ പുരസ്കാരങ്ങൾ നേടുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |