എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/അക്ഷരവൃക്ഷം/ശുചിത്വവും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
 ശുചിത്വവും ആരോഗ്യവും     

ഒരു ദിവസം കേശുവും ഉണ്ണിയംവീട്ടുമുറ്റത്തു കളിക്കുകയായിരുന്നു. കേശു ആറാം ക്ലാസ്സിലും ഉണ്ണീ നാലാം ക്ലാസ്സിലും ആണ് പഠിക്കുന്നത്. രണ്ടുപേരും അവധി ദിവസങ്ങളായതിനാൽ വീടിന്റെ പുറകുവശത്തുള്ള പഠത്തിന്റെ ചെളിയിൽ കളിക്കുകയായിരുന്നു. സമയം ഇരുട്ടി , ഇരുവരുടെയും കളി തീർന്നിട്ടില്ല. അവർ ചെളിയിലും മണ്ണിലും പുരണ്ടു ആർത്തിരമ്പി കളിക്കുന്നു. വീട്ടിൽ നിന്ന് അമ്മയുടെ ഉച്ചത്തിൽ ഉള്ള വിളികൾ ഉയർന്നു വരുന്നു. കേശു...ഉണ്ണീ ......സന്ധ്യയായി വേഗം വരൂ ...... ഇത് കേട്ടു കേശുവും ഉണ്ണിയും വല്ലാതെ ക്ഷീണിച്ചു തളർന്നു വീട്ടിലേക്ക് അടുക്കള വഴി ഓടി വന്നു . അവിടെ 'അമ്മ ഉണ്ടാക്കി വച്ചിരിക്കുന്ന ചൂടൻ ഉണ്ണിയപ്പം അവർ കൈക്കുള്ളിലാക്കി കഴിക്കാൻ തുടങ്ങുന്നു. വല്ലാതെ വിശക്കുന്നുണ്ടായിരുന്നു അവർക്ക്, അതിനാൽ അവർ തന്റെ കൈകളിൽ പുരണ്ട മണ്ണും ചെളിയും ശ്രദ്ധ കൊടുത്തില്ല. ഇത് കണ്ട 'അമ്മ ഓടി വന്നു അവരെ ശകാരിച്ചു "എന്താ കുട്ടികളെ നിങ്ങൾ ഈ ചെയുന്നത് കൈ കഴുകിയോ ....നിങ്ങൾ അവിടെ നിന്നാണ് വരുന്നത് എന്ന് ഓർത്തോ ? നിങ്ങളുടെ കൈകളിൽ ചെളി പുരണ്ടിരിക്കുന്നത് കണ്ടില്ല ? ഇതുമൂലം രോഗങ്ങൾ വരില്ലേ ?" ഇത് കേട്ടു കേശുവും ഉണ്ണിയും ഓടി പോയി പിറകുവശത്തുള്ള പൈപ്പിൽ കൈകാലുകൾ കഴുകി വീടിനകത്തേക്ക് പ്രവേശിച്ചു . അവർ തന്റെ സയൻസ് ടീച്ചർ പറഞ്ഞത് ഓർത്തു ശുചിത്വം പാലിക്കുന്നത് അത്യാവശ്യമാണ്, അതിൽ പ്രധാനമാണ് വ്യക്തിശുചിത്വം. നമ്മൾ ജീവിക്കുന്നത് സൂക്ഷ്മാണുക്കൾ ഉള്ള വായുവിലാണ്. പൊടിപടലങ്ങളും, സൂക്ഷ്മാണുക്കളും വഴി പല തരാം രോഗങ്ങൾ ഉണ്ടാകുന്നു. അതിനാൽ അവ അകത്തു പ്രവേശിക്കാതിരിക്കാൻ ആഹാരം കഴിക്കുന്നതിനു മുമ്പ് കൈകൾ നല്ലവണ്ണം സോപ്പിട്ടു കഴുകണം , ആഹാരം മൂടി വക്കണം , ദിവസവും രണ്ടു നേരം കുളിക്കണം, നഖങ്ങൾ വൃത്തിയാക്കണം എന്നിവ. അവർ 'അമ്മയോട് തങ്ങൾ ചെയ്ത്ത് തെറ്റായി പോയെന്നും , വീണ്ടും ഇത് അവർത്തിക്കില്ലായെന്നും പറഞ്ഞു. കുട്ടികളോട് വ്യക്തിശുചിത്വം പോലെ തന്നെയാണ് പരിസര ശുചിത്വം എന്നും.. നിങ്ങൾ ചുറ്റുവട്ടത്തേക്കു ആഹാരാവശിഷ്ടങ്ങൾ,പാഴ്‌വസ്തുക്കൾ വലിച്ചെറിയരുതെന്നും, പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും അതിലൂടെ നമ്മുടെ കുടുംബത്തെ രോഗങ്ങളിൽ നിന്നും മുക്തരായി തീർക്കാമെന്നും 'അമ്മ മനസിലാക്കി കൊടുത്തു. ശുചിത്വം പാലിക്കുക .............. ആരോഗ്യം സംരക്ഷിക്കുക .......... രോഗങ്ങൾ അകറ്റുക .........

ദേവിക എ എ
9 B എസ്. സി. ജി. എച്ച്. എസ്. എസ്. കോട്ടക്കൽ, മാള
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ