എസ്സ്. എൻ. ഡി. പി. എച്ച്. എസ്സ്. എസ്സ്. പാലിശ്ശേരി/സയൻസ് ക്ലബ്ബ്

പ്ലാനറ്റേറിയം ഷോ

ചാന്ദ്രദിനത്തോടനുബന്ധിച്ച് കുട്ടികളിൽ ബഹിരാകാശ വിസ്മയങ്ങൾ പരിചയപ്പെടുത്താനും താല്പര്യം ഉണ്ടാക്കാനുമായി സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്ലാനറ്റേറിയം ഷോ സംഘടിപ്പിച്ചു .കുട്ടികളിൽ വളരെ ആവേശം നിറച്ച ഷോ ആയിരുന്നു ഇത് .

 
പ്ലാനറ്റേറിയം ഷോ

ജൂലൈ 21 ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനം

ചാന്ദ്രദിനത്തോടനുബന്ധിച്ച് UP ,HS വിഭാഗങ്ങളിലായി പോസ്റ്റർ രചന മത്സരവും പ്രശ്‍നോത്തരിയും നടത്തി .വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.

ശാസ്ത്ര പഠനോപകരണ നിർമ്മാണ ശില്പശാല

പാലിശ്ശേരി SNDP ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഏകദിന പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു.സ്കൂൾ മാനേജർ അധ്യക്ഷനായ ശില്പശാലയിൽ സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി ദീപ്തി ടീച്ചർ സ്വാഗതം ആശംസിച്ചു.അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി വി വിനോദ് അവർകൾ ശില്പശാല ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മഞ്ജു സതീശൻ ആശംസ അർപ്പിച്ചു.40 കുട്ടികൾ പങ്കെടുത്ത ശില്പശാല യിൽ പത്തോളം പഠനോപകരണങ്ങൾ അവർ സ്വയം നിർമ്മിക്കുകയുണ്ടായി.നിർമിച്ച പഠനോപകരണങ്ങൾ വളരെ ആവേശത്തോടെയാണ് കുട്ടികൾ വീടുകളിലേക്ക് കൊണ്ടുപോയത് .കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താൻ ഏറെ സഹായിച്ച ശില്പശാല നയിച്ചത് കൈറ്റ് വിക്ടേഴ്സിൽ സയൻസ് ക്ലാസുകൾ കൈകാര്യം ചെയ്തിരുന്ന ശ്രീ ഇല്യാസ് പെരിമ്പലം ആണ്.