എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/പരിസ്ഥിതി ക്ലബ്ബ്-17
2018 ജൂണ് 5 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു പ്രത്യേക അസംബ്‌ളി നടത്തപ്പെട്ടു. ഭരണങ്ങാനം ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീ മാത്തുക്കുട്ടി മാത്യു പരിസ്ഥിതി ദിനം ഉദ്‌ഘാടനം ചെയ്തു . വൃക്ഷതൈ വിതരണവും , പച്ചക്കറി തൈ കൾ, പച്ചക്കറി വിത്ത് വിതരണവും ഉദ്‌ഘാടനം ചെയ്തു .ഭരണങ്ങാനം കൃഷി ഭവൻ ഓഫീസർ പരിസ്ഥിതി സന്ദേശം നൽകി. കുട്ടികൾ പരിസ്ഥിതി പ്രതിജ്ഞ നടത്തി. കൂടാതെ കുട്ടികൾക്കായി പോസ്റ്റർ മത്സരം, ഉപന്യാസ മത്സരം ,ക്വിസ് മത്സരം ഇവ നടത്തപ്പെട്ടു . പച്ചക്കറി കൃഷി സ്കൂൾ പരിസരത്തു നടത്തുന്നു




ഹെൽത്ത് ക്ലബ്
വക്തിത്വവളർച്ചയോടു ഏറെ ബന്ധപെട്ട് നിൽക്കുന്നു ആരോഗ്യവും ശുചിത്വവും. വിദ്യാർത്ഥികളെ അവബോധത്തിലേക്കു നയിക്കാൻ ഏറെ സഹായമാണ് ഹെൽത്ത് ക്ലബ് . പരിസരശുചിത്വം ,പരിസ്ഥിതിസംരക്ഷണം ഔഷധത്തോട്ടം , പൂന്തോട്ടം ഇവയുടെ നിർമാണം ക്ലബിന്റെ പരിപാടികളിൽപെടുന്നു. കണ്ണുപരിശോധന ,ചെവി പരിശോധന , എന്നിവയും ലഹരിവസ്തുക്കളുടെ ഉപയോഗത്തിന്റെ ദുഷ്യവാസങ്ങളെകുറിച്ച അവബോധം ,ക്യാൻസർ ,എയ്ഡ്സ് എന്നി രോഗങ്ങളെക്കുറിച്ചും അവയുടെ ലക്ഷണങ്ങ ളെക്കുറിച്ചും ബോധ വൽക്കരണ ക്‌ളാസുകൾ നൽകുന്നു
ജൈവ വൈവിധ്യ പാർക്കുകൾ 2018-19 . പച്ചക്കറി തോട്ടം , ഔഷധ തോട്ടം, പൂന്തോട്ടം ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ തോട്ടത്തിൽ നിന്നും ലഭിക്കുന്നു. വിവിധ നിറത്തിലും സുഗന്ധത്തിലും ഉള്ള പൂക്കൾ നിറഞ്ഞ വർണാഭമായ നല്ല പൂന്തോട്ടവും ഈ സ്കൂളിന് സ്വന്തമായുണ്ട്. നാല്പതിൽപരം ഔഷധസസ്യങ്ങൾ നിറഞ്ഞ ഔഷധത്തോട്ടവും ഈ സ്കൂളിൽ ഉണ്ട്.
.