എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/ഗണിത ക്ലബ്ബ്-17
ഗണിതശാസ്ത്ര ക്ളബ് രണ്ടു കൈയെഴുത്തുമാസികകൾ -ഭാരതീയ ഗണിതശാസ്ത്രജ്ഞർ,ഗണിതസാഗർ എന്നിവ പ്രസിദ്ധീകരിച്ചു. സ് കൂൾതല ഗണിതഎക്സിബിഷൻ, ഗണിതക്വിസ്,സെമിനാറുകൾ,ഓണത്തിനു ഗണിത അത്തപ്പൂക്കളമത്സരം തുടങ്ങിയവ സംഘടിപ്പിക്കുന്നു. ഗണിതശാസ്ത്രമേളയിൽ ജ്യോമട്രിചാർട്ട്, സ്റ്റിൽ മോഡൽ, അതർ ചാർട്ടുകൾ, പ്രോജക്ട്,ക്വിസ് ഇവയ്ക്ക് സബ് ജില്ലാതലത്തിൽ കുട്ടികൾ സമ്മാനം നേടിയിട്ടുണ്ട്. ഗണിതമൂലകൾ ക്ളാസിലുണ്ട്. ചാർട്ടുകൾ,ക്യാരിബാഗുകൾ, മോഡലുകൾ ഇവ നിർമ്മിക്കുന്നു. 75 കുട്ടികൾ അംഗങ്ങളായുണ്ട് . മിനിമോൾ മാത്യു , സാജി സെബാസ്റ്റ്യൻ എന്നി അധ്യാപകർ ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
2018-19 പാലാ ഗവണ്മെന്റ് സ്കൂളിൽ വച്ചു നടന്ന സബ് ജില്ലാ ഗണിതശാസ്ത്ര മേളയിൽ നമ്പർചാർട്ട് , ജിയോമെട്രിക്കൽ ചാർട്ട് , പസ്സിൽ , അദർ ചാർട്ട് എന്നീ ഇനങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. കോട്ടയം എം .ഡി എച്ച്. എസ്. എസ് സ്കൂളിൽ വച്ച് നടന്ന ജില്ലാ ഗണിത ശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ജിയോമെട്രിക്കൽ ചാർട്ട് ,അദർ ചാർട്ട് എന്നിവയിൽ പങ്കെടുത്ത് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. കണ്ണൂരിൽ വച്ചു നടന്ന സംസ്ഥാന സ്കൂൾ ഗണിതശാസ്ത്ര മേളയിൽ പങ്കെടുത്ത ഹൈസ്കൂൾ വിഭാഗത്തിൽ ജിയോമെട്രിക്കൽ ചാർട്ടിനു ക്രിസ്റ്റലിൻ ജോയിയും , അദർ ചാർട്ടിനു നേഹ എസ് പനന്താനവും എ ഗ്രേഡ് കരസ്ഥമാക്കി.