കലാ രംഗത്ത് വർഷങ്ങളായി മികച്ച നിലവാരം പുലർത്തുവാൻ ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച് സ്കൂളിന് സാധിക്കുണ്ട്. 2017-2018 സ്കൂൾ വർഷത്തിൽ പ്രവിത്താനം സെൻറ് മൈക്കിൾസ് എച്ച്.എച്ച്.എസ് - ൽ വച്ചു നടന്ന സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ 22 ഇനങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും - ഉം 16 ഇനങ്ങളിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും - ഉം 6 ഇനങ്ങളിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും -ഉം കരസ്ഥമാക്കി ഹൈ സ്കൂൾ യു.പി തലങ്ങളിൽ സെക്കന്റ് ഓവറോൾ നേടി.

         കടുത്തുരുത്തി സെൻറ് മൈക്കിൾസ് എച്ച്. എച്ച് .എസ് -ൽ  വച്ചു നടന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ സബ് ജില്ലാ സ്കൂൾ  കലോത്സവത്തിൽ നിന്നും ഒന്നാം സ്ഥാനം നേടിയ 22 ഇനങ്ങളിൽ മത്സരിച്ചു എല്ലാത്തിലും എ ഗ്രേഡ് ലഭിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ നാടകം, സംഘനൃത്തം , കഥാപ്രസംഗം, മാർഗ്ഗംകളി, ഓട്ടൻതുള്ളൽ , ഉപന്യസം  (മലയാളം)  എന്നീ ഇനങ്ങൾക്കു   ഒന്നാം സ്ഥാനവും എ ഗ്രേഡും  നേടി .സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ അർഹതയും നേടി .യു പി  വിഭാഗത്തിൽ    സംഘനൃത്തം ,കഥാപ്രസംഗം എന്നി ഇനങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും  ലഭിച്ചു.
                       ജനുവരി  6  മുതൽ 10 വരെ തൃശൂരിൽ  വച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംഘനൃത്തം ,കഥാപ്രസംഗം ,മാർഗ്ഗംകളി,ഓട്ടൻതുള്ളൽ ,ഉപന്യസം  മലയാളം, നാടകം  എന്നീ ഇനങ്ങൾക്കു എ ഗ്രേഡും നേടി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ  ഉന്നതമായ  വിജയം കൈവരിച്ചു .  സംസ്ഥാന സ്കൂൾ കലോത്സവത്തിൽ  31 കുട്ടികൾ പങ്കെടുക്കുകയും 31 കുട്ടികൾക്കും എ ഗ്രേഡ്  ലഭിക്കുകയും ചെയ്തു

കലോത്സവം

            കലാ രംഗത്ത് വർഷങ്ങളായി  മികച്ച നിലവാരം പുലർത്തുവാൻ ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച് സ്കൂളിന്  സാധിക്കുണ്ട്.   2018-2019 സ്കൂൾ വർഷത്തിൽ     ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച് സ്കൂളിൽ 2018 നവംബർ  1. 2 തീയതികളിൽ വച്ചു നടന്ന സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ 14  ഇനങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി . ഈ  വർഷം  യു.പി  വിഭാഗത്തിലുള്ളവർക്കു   മത്സരം  ഇല്ലായിരുന്നു .        
         കിടങ്ങൂർ സെന്റ്  മേരീസ്എച്ച്. എച്ച് .എസ് -ൽ  വച്ചു നടന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ സബ് ജില്ലാ സ്കൂൾ  കലോത്സവത്തിൽ നിന്നും ഒന്നാം സ്ഥാനം നേടിയ 14 ഇനങ്ങളിൽ മത്സരിച്ചു എല്ലാത്തിലും എ ഗ്രേഡ് ലഭിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ കേരളനടനം ,  സംഘനൃത്തം , കഥാപ്രസംഗം, മാർഗ്ഗംകളി, ഉപന്യസം  (ഹിന്ദി  )  എന്നീ ഇനങ്ങൾക്കു   ഒന്നാം സ്ഥാനവും എ ഗ്രേഡും  നേടി .സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ അർഹതയും നേടി .
                       December  7 മുതൽ 9 വരെ ആലപ്പുഴ വച്ചു  നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കേരളനടനം,  സംഘനൃത്തം , കഥാപ്രസംഗം, മാർഗ്ഗംകളി, ഉപന്യസം  ( ഹിന്ദി )  എന്നീ ഇനങ്ങൾക്കു എ ഗ്രേഡും നേടി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ  ഉന്നതമായ  വിജയം കൈവരിച്ചു.  സംസ്ഥാ സ്കൂൾ കലോത്സവത്തിൽ  21 കുട്ടികൾ പങ്കെടുക്കുകയും 21 കുട്ടികൾക്കും എ ഗ്രേഡ്  ലഭിക്കുകയും ചെയ്തു. എല്ലാവർക്കും   സ്കൂളിന്റെ  പേരിലുള്ള  അഭിന്ദനങ്ങൾ ,ആശംസകൾ.
Margamkali State Winners
Chavittunadakom
State Winners
Ottam Thullal State A Grade
State Winners 2017-18
കാക്കപുള്ളി എന്ന നാടകം
kalolsavam
കുച്ചുപുടി