എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/രോഗപ്രതിരോധം

രോഗപ്രതിരോധം

നദീതടസംസ്ക്കാരത്തിന്റെ കാലം മുതൽക്കേ മനുഷ്യരാശിയുടെ ശത്രുക്കളിൽ പ്രധാനിയായിരുന്നു പകർച്ചവ്യാധികൾ. 1920-കളിൽ ലോകത്തെ ഗ്രസിച്ച സ്പാനിഷ് ഫ്ളു ഒരു നൂറ്റാണ്ടു പിന്നിടുമ്പോൾ ലോകത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന കൊറോണ വൈറസുവരെ, രോഗങ്ങൾ ചരിത്രത്തിലെ നിറസാന്നിധ്യമാണ്.

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നതാണ് ചെറുത്തുനിൽപ്പിന്റെ മാഗ്ഗങ്ങളിലൊന്ന്. പ്രതിരോധത്തിന് പ്രായം ഒരളവുകോലല്ല എന്ന് സമകാലികസംഭവങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു.കോവി‍ഡിനെ തോൽപ്പിച്ച് 93കാരൻ എബ്രാഹവും 88ഭാര്യ കാരി മറിയാമ്മയും പ്രായം തളർത്താത്ത പ്രതിതോധശേഷിയുടെ ഉദാഹരണങ്ങളാണ്. എങ്കിലും മോശമായ പരിസ്ഥിതിയും ശുചിത്വരീതികളും യുവാക്കളെപ്പോലും രോഗികളാക്കുന്നു.

ലോകാരോഗ്യസംഘടനയുടെ നിർവചനമനുസരിച്ച് ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ സാഹചര്യങ്ങൾ ഉത്തമസ്ഥിതിയിലെത്തുന്നതാണ് ആരോഗ്യം. ഒരാളുടെ രോഗപ്രതിരോധശേഷിയിൽ അയാളുടെ പാരമ്പര്യവും ചുറ്റുപാടും നിർണ്ണായകമാണ്. പരമ്പരാഗതഘടകങ്ങൾ താരതമ്യേന ചെറിയ പങ്കുവഹിക്കുമ്പോൾ പരിസ്ഥിതിയും വ്യക്തിശുചിത്വവും കൂടുതൽ പ്രധാന്യമർഹിക്കുന്നു.

പ്രകൃതി മനുഷ്യനുള്ള മരുന്നാണ്. ആരോഗ്യകരമായ പരിസ്ഥിതിയും പ്രകൃതിയുമായുള്ള സമ്പർക്കവും രോഗങ്ങൾക്ക് തടയിടുവാൻ മനുഷ്യരെ സഹായിക്കുന്നു.വെയിലുകൊണ്ടും വിയർത്തും അദ്ധ്വാനിച്ചും ദിവസം ചെലവഴിക്കുന്നവർക്കു മുന്നിൽ പ്രകൃതിയോടിണങ്ങുന്ന ജീവിതശൈലിക്കുമുന്നിൽ രോഗങ്ങൾ തലകുനിക്കും.

ഇങ്ങനെ സ്വഭാവികമായി ഉണ്ടാകുന്ന രോഗപ്രതിരോധശേഷിയെ വളർത്തിക്കൊണ്ടവരേണ്ടത് ശുചിത്വബോധത്തിലൂടെയാണ്.പകർച്ചവ്യാധികളിൽനിന്ന് സംരക്ഷണം നേടാൻ വ്യക്തിശുചിത്വവും പരിസ്ഥിതിശുചിത്വവും കൂടിയെ തീരൂ. കോവിഡ് 19 രോഗവ്യപനത്തിന്റെ തീവ്രത ലഘുകരിക്കാനായി നമ്മെ സഹാച്ചിതിനു പിന്നിൽ മറ്റൊന്നല്ല.

Prevention is better than cure എന്നാണല്ലോ. കൊച്ചുകൊച്ചു മുൻകരുതലുകളിലൂടെ നമ്മൾ രക്ഷിക്കുന്നത് ഒരു ജനതയെത്തന്നെയായിരിക്കും. ശുചിത്വത്തിനും നല്ല ചുറ്റുപാടുകൾക്കും ഉൗന്നൽ കൊടുത്തുകൊണ്ട് പ്രതിരോധത്തിന്റെ വൻമതിൽ പണിതുയർത്താം. ആരംഭം നമ്മിൽത്തന്നെയാകട്ടെ.

അമല മരിയ ബിനോയി
10 എ എസ്. എച്ച്. ജി. എച്ച് . എസ് ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം