എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/അമ്മതൻ മടിത്തട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മതൻ മടിത്തട്ട്

പ്രകൃതിതൻ മടിത്തട്ടിൽ മയങ്ങാൻ കിടന്നു ഞാൻ
ആരുമേയറിയാതെ എന്നെതഴുകീടുന്നിതാ
കുളിർതെന്നലോ, മന്ദമാരുതനോ ഒന്നുമേ
അറിയീല്ലായാരുമേ കണ്ടീലാഞാൻ
അമ്മതൻ മാറിലേ ചൂടേകി
യെന്നെ മയക്കാൻ കിടത്തീടുന്നു.
പ്രകൃതിതൻ സ്നേഹസാന്ത്വനമേകിയുറങ്ങീടൂ..
ഒന്നുമേയറിയാതെ മയങ്ങീടൂ..
ഒരു രോദനം കേട്ടു ഞെട്ടിയുണർന്നു ഞാൻ
എന്നെ മുറിക്കല്ലേ പാവമല്ലേ ഞാൻ
വൃക്ഷലതാദിതൻ രോദനം കട്ടറിൻ
ഗിർഗിർ ശബ്ദവും മരങ്ങൾ തൻ പതനവും
വനങ്ങൾ മുഖരിതമാം പ്രകൃതിയെന്തേ!
കോൺക്രീറ്റുകെട്ടിടങ്ങളും ഫ്ലാറ്റും
എങ്ങുമെവിടെയും പാറമടകളും
ജെസിബിതൻ മരണപ്പാച്ചിലും
എന്തേ നാമിങ്ങനെയായി ഒരുനിമിഷം
നാം നമ്മെ മറന്നുപോയി പുതുതലമുറക്കു
നാമെന്തുപകരും ക്രൂരതതൻ മുഖഭാവമോ?
അതോ നാശകൂമ്പാരമോ?
അരുതേയെൻ മകനേ,മകളെ
കണ്ടീലായെന്നു നടിച്ചിടല്ലേ
നമ്മുടെ പ്രകൃതിതൻ സൗന്ദര്യം
കുറവില്ലാതെ നൽകീടേണം
നമ്മുക്കൊത്തൊരുമിച്ച് മുന്നേറിടാം
 വരുവിൻ സോദരഗണമെ...........
 

എൽന മരിയ സോജൻ
5 ബി എസ്. എച്ച്. ജി എച്ച്. എസ് ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത